റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം
Monday, September 23, 2019 12:08 AM IST
കൂ​ട​ര​ഞ്ഞി: റ​ബ​ർ ഉ​ദ്‌​പാ​ദ​ക സം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൂ​ട​ര​ഞ്ഞി പാ​ൽ സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന​താ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. റ​ബ​ർ വി​ല സ്ഥി​ര​താ പ​ദ്ധ​തി ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ൽ ന​ട​ത്തു​വാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. 2019- 20 വ​ർ​ഷ​ത്തെ നി​കു​തി അ​ട​ച്ച ര​സീ​ത് ഹാ​ജ​രാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ളി​ക്കു​ക. 9495293261.

വ​ട​ക്കു​മ്പാ​ട് സ്‌​കൂ​ള്‍ കെ​ട്ടി​ടോ​ദ്ഘാ​ട​നം മാ​റ്റി​വച്ചു

പേ​രാ​മ്പ്ര: സം​സ്ഥാ​ന​ത്ത് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ളെ മു​ഖ്യ​മ​ന്ത്രി നി​ര്‍​വ്വ​ഹി​ക്കാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന സ്‌​കൂ​ള്‍ കെ​ട്ടി​ടോ​ദ്ഘാ​ട​നം മാ​റ്റി​വച്ച​താ​യ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​റി​യി​ച്ചു.