തി​രു​വ​മ്പാ​ടി​യി​ലെ മ​ദ്യ​ഷാ​പ്പി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു
Monday, September 23, 2019 12:08 AM IST
തി​രു​വ​മ്പാ​ടി: വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും സ​മീ​പ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി മാ​റ്റി​യ മ​ദ്യ​ഷാ​പ്പി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്. മ​ദ്യ​നി​രോ​ധ​ന സ​മി​തി, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി, മ​ദ്യ​വ​ർ​ജ്ജ​ന സ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. ദു​ര്യോ​ധ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ദ്യ​ശാ​ല അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ പ്പെ​ട്ടു​കൊ​ണ്ട് ഒ​ക്ടോ​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മ​ദ്യ​ശാ​ല പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ഗ്രാ​മ​സ​ഭ വി​ളി​ച്ചു കൂ​ട്ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റ​വ​ന്യൂ, എ​ക്സൈ​സ്, പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​കേ​ണ്ട​താ​ണ്. കെ. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, കോ​ഴ​ഞ്ചേ​രി ദാ​മോ​ദ​ര​ൻ, ജോ​ളി ഉ​ണ്ണി​യെ​പ​ള്ളി​യി​ൽ ജോ​സ് കാ​വി​ൽ പു​ര​യി​ടം, എ.​കെ. സി​ദ്ദി​ഖ്, കെ.​എം. എ​മ്മാ​നു​വ​ൽ. ജ​സീ​ൽ ചേ​ന്ന​മം​ഗ​ലൂ​ർ, ടി. ​ചൂ​ല​ൻ കു​ട്ടി, പി.​ആ​ർ. അ​ജി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.