ദു​ര​ന്ത​മു​ഖ​ത്ത് സാ​ന്ത​്വനം പ​ക​രാ​ൻ ഇ​നി ടീം ​നൊ​ച്ചാ​ടും
Monday, September 23, 2019 12:08 AM IST
പേ​രാ​മ്പ്ര: ദു​ര​ന്ത​ങ്ങ​ളി​ലും വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ലും പെ​ടു​ന്ന​വ​ർ​ക്ക് സ്വാ​ന്ത​നം പ​ക​രാ​ൻ ഇ​നി നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടിർ​മാ​രും. ആ​ദ്യ ഘ​ട്ടം സ്കൂ​ളി​ലെ 100 എ​ൻ​എ​സ്എ​സ് വോ​ള​ണ്ടിയ​ർ​മാ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി സ​ജ്ജ​മാ​ക്കു​ന്ന​ത്.
15ആ​ൺ​കു​ട്ടി​ക​ളും 10 പെ​ൺ​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന ടീ​മി​ന് 'ജൂ​നി​യ​ർ റെ​സ്ക്യൂ ടീം' ​എ​ന്ന പേ​രി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വി​ഭാ​ഗം, ട്രൊ​മാ കെ​യ​ർ, ട്രാ​ഫി​ക്, പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​യും ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​നം നേ​ടി​യ പ​രി​ശീ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​ശീ​ല​നം ആ​ണ് ന​ൽ​കു​ക. റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ കൈ​കാ​ര്യം, നീ​ന്ത​ൽ പ​രി​ശീ​ല​നം, പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​നം, മ​രം മു​റി​ക്ക​ൽ, കാ​യി​ക പ​രി​ശീ​ല​നം എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കും. ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​നം പേ​രാ​മ്പ്ര ഫ​യ​ർ സ്റ്റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സ്കൂ​ളി​ൽ വെ​ച്ച് ന​ട​ന്നു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര ഫ​യ​ർ സ്റ്റേ​ഷ​ൻ ഫ​യ​ർ​മാ​ൻ​മാ​രാ​യ സി.​കെ. സൈ​ജേ​ഷ്, ഐ.​ബി. രാ​ഗി​ൻ കു​മാ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. സി. ​മു​നീ​ർ, ഉ​ബൈ​ദ് ചെ​റു​വ​റ്റ, ജു​നു ഫാ​ത്തി​മ, ആ​ർ.​ആ​ർ. അ​ഭി​ന​വ്, വൈ​ഷ്ണ​വ്, നേ​ഹ ല​ക്ഷ്മി,മു​ഹ​മ്മ​ദ്‌ സ​ഹ​ൽ, ആ​ദി​ഷ് എ​സ് കു​മാ​ർ പ്ര​സം​ഗി​ച്ചു.