ക്ഷേ​ത്ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ശ്ര​മി​ക്ക​രു​തെന്ന്
Monday, September 23, 2019 12:06 AM IST
കോ​ഴി​ക്കോ​ട്: ന​ല്ല രീ​തി​യി​ല്‍ ഭ​ര​ണ​നി​ര്‍​വ​ഹ​ണം ന​ട​ത്തി ക്ഷേ​ത്ര​സ​മി​തി​ക​ള്‍ പ​രി​പാ​ലി​ച്ചു​പോ​രു​ന്ന ക്ഷേ​ത്ര​ങ്ങ​ളെ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ശ്ര​മി​ക്ക​രു​തെ​ന്ന് കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ​സ​മി​തി മ​ഹാ​ന​ഗ​ര്‍ ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ണ്ട​യാ​ട് ചി​ന്മ​യാ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം സ​മി​തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​സി.​കൃ​ഷ്ണ​വ​ര്‍​മ്മ രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഹാ​ന​ഗ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​മ​ണി​ക​ണ്ഠ​ന്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി.​സി.​ദി​നേ​ശ് കു​മാ​ര്‍ പ്ര​മേ​യാ​വ​ത​ര​ണം ന​ട​ത്തി. സം​സ്ഥാ​ന വ​ര്‍​ക്കി​ങ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​നാ​രാ​യ​ണ​ന്‍, ട്ര​ഷ​റ​ര്‍ കു​ഞ്ഞി​രാ​മ​ന്‍ , സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ കോ​ല​ഴി, ഗി​രി​ജ, അ​ജി​ത​കു​മാ​രി, സ​ദാ​ന​ന്ദ​ന്‍, വി.​മ​നോ​ഹ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.