വി​മു​ക്ത വ്യോ​മ​സേ​നാം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മം
Monday, September 23, 2019 12:06 AM IST
കോ​ഴി​ക്കോ​ട്: അ​തി​ർ​ത്തി​ക​ളി​ലും സൈ​നി​ക​കേ​ന്ദ്ര​ങ്ങ​ളി​ലും ജാ​ഗ്ര​ത​യോ​ടെ നി​ല​കൊ​ണ്ട് രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും ശാ​ന്തി​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന സൈ​നി​ക​ർ സ​മാ​ധാ​ന​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​ണെ​ന്ന് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ. എ​യ​ർ ഫോ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ല​യി​ലെ വി​മു​ക്ത വ്യോ​മ​സേ​നാം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്സ് വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ എ​എ​ഫ്എ കോ​ഴി​ക്കോ​ട് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് കെ.​ടി.​ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി കെ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​സി.​ജോ​ർ​ജ്ജ്, വേ​ലാ​യു​ധ​ൻ, ഒ.​നാ​രാ​യ​ണ​ൻ, എ​ൻ.​ആ​ർ.​ബി മോ​ഹ​ൻ, ജ്യോ​ത്സ്ന എ​ന്നി​വ​രെ മേ​യ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജോ​ഷി ജോ​സ​ഫ്, വി.​ഭാ​സ്ക​ര​ൻ, കെ.​വി.​എം.​അ​ഷ്റ​ഫ്, വി.​ഗി​രീ​ഷ്, ര​മേ​ഷ് ബാ​ബു, കെ.​ചാ​ത്തു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.