വള​യ​ലാ​യി തോ​ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പു​നഃസ്ഥാ​പി​ച്ചു
Monday, September 23, 2019 12:06 AM IST
നാ​ദാ​പു​രം: വ​ള​യ​ലാ​യി ക​രി​ങ്ക​ല്‍ ഖ​ന​ന​ത്തി​നാ​യി റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ ക്വാ​റി മാ​ഫി​യ മ​ണ്ണി​ട്ട് നി​ക​ത്തി കയ്യേ​റി​യ സ്ഥ​ലം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പൂ​ര്‍​വ്വ സ്ഥി​തി​യി​ലാ​ക്കി മാ​റ്റി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​യാ​യ ക​ണ്ടി വാ​തു​ക്ക​ലി​ല്‍ നി​ന്നും ഉ​ദ്ഭ​വി​ക്കു​ന്ന വ​ള​യ​ലാ​യി തോ​ടാ​ണ് ക്വാ​റി മാ​ഫി​യ മ​ണ്ണി​ട്ട് നി​ക​ത്തി​യ​ത്. ഇ​തോ​ടെ തോ​ട് ഗ​തി മാ​റി ഒ​ഴു​കു​ക​യും ജി​ല്ല​യു​ടെ യ​ഥാ​ര്‍​ത്ഥ അ​തി​ര് അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ ക​ണ്ണൂ​ര്‍ ജി​ല്ല​യു​ടെ ഭാ​ഗ​മാ​ണ് ഈ ​മേ​ഖ​ല എ​ന്ന നി​ല​യി​ല്‍ കോ​റി മാ​ഫി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ക​ണ്ണൂ​ര് ജി​ല്ല​യി​ല്‍ നി​ന്ന് ല​ഭി​ച്ച പാ​റ പൊ​ട്ടി​ക്കാ​നു​ള്ള ലൈ​സ​ന്‍​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തി​യ​ത്. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലു​ള്ള പ​ര​മ്പ​രാ​ഗ​ത അ​തി​ര്‍​ത്തി മാ​റ്റി റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പോ​ത്ത​ന്‍​കെ​ട്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭാ​ഗം അ​തി​ര്‍​ത്തി​യാ​യി മാ​റ്റാ​നാ​യി​രു​ന്നു നീ​ക്കം. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ലം പ​രി​ശോ​ധി​ച്ച് അ​തി​ര്‍​ത്തി തി​ട്ട​പ്പെ​ടു​ത്തി കൊ​ടി​നാ​ട്ടു​ക​യാ​യി​രു​ന്നു. വ​ള​യ​ലാ​യി തോ​ടി​ന്‍റെ സ്വാ​ഭാ​വി​ക വൃ​ഷ്ടി പ്ര​ദേ​ശം ത​ട​സ​പ്പെ​ടു​ത്തി മ​ണ്ണി​ട്ട് നി​ക​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ടര്‍​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.​ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ക്കൂ​ല്‍ കേ​ള​പ്പ​ന്‍, മോ​ഹ​ന​ന്‍ പാ​റ​ക്ക​ട​വ്, കെ. ​കൃ​ഷ്ണ​ന്‍, കെ. ​ച​ന്ദ്ര​ന്‍, പി.​കെ. ശ​ങ്ക​ര​ന്‍, ര​വീ​ഷ് വ​ള​യം, സു​നി​ല്‍ കാ​വു​ന്ത​റ, വി.​വി. സു​രേ​ഷ്, പി.​എം ജോ​സൂ​ട്ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.