വാ​ണി​മേ​ല്‍ പീ​ഡ​നം: പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു
Sunday, September 22, 2019 1:01 AM IST
നാ​ദാ​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വ​ള​യം പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. കേ​സി​ല്‍ പോ​ലീ​സ് പ്ര​തി ചേ​ര്‍​ത്ത യു​വാ​വി​നെ ഹൈ​ക്കോ​ട​തി നി​ര​പ​രാ​ധി​യെ​ന്ന് ക​ണ്ട് പ്ര​തി​പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. എ​ട​ച്ചേ​രി ത​ലാ​യി സ്വ​ദേ​ശി മീ​ത്ത​ലെ പ​റ​മ്പ​ത്ത് താ​മ​സി​ക്കും വ​ലി​യ പ​റ​മ്പ​ത്ത് നൗ​ഫ​ലി​നെ​യാ​ണ് ഹൈ​ക്കോ​ട​തി നി​ര​പ​രാ​ധി​യെ​ന്ന് ക​ണ്ട് പ്ര​തി പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.

കോ​ട​തി ഉ​ത്ത​ര​വു​മാ​യി വ​ള​യം സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ നൗ​ഫ​ലി​ല്‍ നി​ന്ന് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി പി​താ​വി​നോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി ഇ​തേ പേ​രി​ലു​ള്ള യ​ഥാ​ര്‍​ത്ഥ പ്ര​തി​ക്കെ​തി​രേ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മൊ​ഴി ന​ല്‍​കി.

പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യ​തോ​ടെ യ​ഥാ​ര്‍​ത്ഥ പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളെ ചേ​ര്‍​ത്താ​ണ് വ​ള​യം പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​തി​നാ​യി ക​ണ്ണൂ​ര്‍ റെ​യി​ഞ്ച് ഡി​ഐ​ജി​യു​ടെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്.

എ​ട​ച്ചേ​രി സ്വ​ദേ​ശി നി​ര​പ​രാ​ധി​യെ​ന്ന് കാ​ണി​ച്ച് പെ​ണ്‍ കു​ട്ടി​യും കു​ടും​ബ​വും മൊ​ഴി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി യു​വാ​വി​നെ പ്ര​തി​പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. 2018 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വാ​ട​ക ക്വാ​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ച് വ​രു​ന്ന​തി​നി​ടെ കോ​യ​മ്പ​ത്തൂ​ര്‍, ഗൂ​ഡ​ല്ലൂ​ര്‍, വ​യ​നാ​ട് ഉ​ള്‍​പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ര​ണ്ട് പ്ര​തി​ക​ളെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സ​ന്വേ​ഷ​ണ​ത്തി​നി​ടെ ഒ​രു പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യു​ണ്ടാ​യി.

പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​വാ​സി യു​വാ​വ് ഉ​ള്‍​പ്പെ​ട്ട​തോ​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ പോ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് പോ​ലീ​സ് പി​ന്‍​വ​ലി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ നി​ര​പ​രാ​ധി​യാ​യ യു​വാ​വി​നെ പൊ​ലീ​സ് കേ​സി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യ​താ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി ര​ണ്ടാ​മ​ത് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട യു​വാ​വി​നെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​യാ​ളെ തേ​ടി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന.