സം​ഭ​വം​ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത: ബിജെപി
Sunday, September 22, 2019 1:01 AM IST
കൊ​യി​ലാ​ണ്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​നി ബാ​ധി​ച്ച മ​ക​നെ കാ​ണി​ക്കാ​നെ​ത്തി​യ ഉ​ള്ള്യേ​രി അ​രി​മ്പ മ​ല​യി​ൽ ഷൈ​ജു​വി​നെ വ്യാ​ജ പ​രാ​തി​യി​ൽ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി​യി​ൽ ബി​ജെ​പി പ്ര​തി​ഷേ​ധി​ച്ചു.

പെ​റ്റി​കേ​സ് ചാ​ർ​ജ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടേ​ണ്ട ഒ​രു കേ​സി​ൽ അ​ന്യാ​യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. വ്യ​ക്തി വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ ക​ള​വാ​യ കാ​ര​ണം കാ​ണി​ച്ച് പ​രാ​തി ബോ​ധി​പ്പി​ച്ച​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​മാ​ണ്. ജ​യി​ലി​ല​ട​ച്ച ഷൈ​ജു​വി​നെ ബി​ജെ​പി നേ​താ​ക്ക​ൾ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ച് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ചു.

യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​സ്പി​റ്റ​ൽ പ​രി​സ​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ അ​ഭി​ൻ അ​ശോ​ക​ൻ, കെ.​വി. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഷം​ജി​ത്ത്, വി​ശാ​ന്ത്, ശി​ലി​ത്ത്, അ​ഭി​ന​ന്ദ്, അ​ർ​ജു​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.