‘മൗ​നാ​ക്ഷ​ര​ങ്ങ​ൾ’ സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ ലോ​ഞ്ചിം​ഗ്‌
Sunday, September 22, 2019 12:59 AM IST
കോ​ഴി​ക്കോ​ട്: ബ​ധി​ര അ​ഭി​നോ​താ​ക്ക​ൾ മാ​ത്രം അ​ഭി​ന​യി​ച്ച ‘മൗ​നാ​ക്ഷ​ര​ങ്ങ​ൾ’ സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ ലോ​ഞ്ചിം​ഗ്‌ നാ​ളെ​ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കും. മ​ല​ബാ​ർ ബ​ധി​ര അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും ബ​ധി​ര കു​ടും​ബ സം​ഗ​മ​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണി​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 200-ഓ​ളം ബ​ധി​ര​രാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്.

വൈ​കി​ട്ട് മൂ​ന്നി​ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ൽ മ​ല​ബാ​ർ ബ​ധി​ര അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​ന്ത് കു​മാ​ർ, ര​മേ​ശ് മാ​വൂ​ർ, വി.​പി. ഉ​സ്മാ​ൻ, കെ.​എം.​ശ്രീ​ല​ക്ഷ​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.