ന​ടു​വ​ണ്ണൂ​രി​ൽ വോ​ളി​ബോ​ള്‍ അ​ക്കാ​ദ​മി ഉ​യ​രു​ന്നു
Sunday, September 22, 2019 12:59 AM IST
പേ​രാ​മ്പ്ര: ന​ടു​വ​ണ്ണൂ​ര്‍ - കാ​വു​ന്ത​റ​യി​ലാ​ണ് മൂ​ന്നു​നി​ല​ക​ളി​ലാ​യി 38736 സ്‌​ക്വ​യ​ര്‍​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ വോ​ളി​ബോ​ള്‍ അ​ക്കാ​ദ​മി ഉ​യ​രു​ന്ന​ത്. ഇ​ന്‍​ഡോ​ര്‍ വോ​ളി​ബോ​ള്‍​കോ​ര്‍​ട്ട്, 30 പേ​ര്‍​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം, ഡൈ​നിം​ഗ് ഹാ​ള്‍ , അ​ടു​ക്ക​ള, ജിംനേഷ്യം, ക്ലാ​സ്‌​റൂം, ഓ​ഫീ​സ് എ​ന്നി​വ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​ണ് അ​ക്കാ​ദ​മി​യു​ടെ നി​ര്‍​മ്മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.
കാ​യി​ക കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ർമ്മാ​ണ​ത്തി​ല്‍ വൈ​ദ​ഗ്ദ്യം തെ​ളി​യി​ച്ചി​ട്ടു​ള്ള കി​റ്റ്‌​കോ​യെ​യാ​ണ് സ്‌​പെ​ഷ്യ​ല്‍ പ​ര്‍​പ്പ​സ് വെ​ഹി​ക്കി​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്ത​ത്തീ​ക​രി​ച്ച് 9.34 കോ​ടി​രൂ​പ​യ്ക്ക് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ​ര്‍​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​മാ​യി ക​രാ​റി​ലായി.