ക​രി​പ്പൂ​രിനോടുള്ള അ​വ​ഗ​ണ​ന: മ​ല​ബാ​ര്‍ ഡെവ​ല​പ്പ്‌​മെ​ന്‍റ് ഫോ​റം പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Sunday, September 22, 2019 12:58 AM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തോ​ടു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ മ​ല​ബാ​ര്‍ ഡ​വ​ല​പ്പ്‌​മെ​ന്‍റ് ഫോ​റം പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. 24 ന് ​കോ​ഴി​ക്കോ​ട് കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ 24 മ​ണി​ക്കൂ​ര്‍ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഇ​ന്ധ​ന നി​കു​തി​യി​ല്‍ വ​ന്‍​ഇ​ള​വു​ന​ല്‍​കി ക​രി​പ്പൂ​രി​ല്‍ നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര സ​ര്‍​വീസു​ക​ള്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. കാ​ര്‍​പാ​ര്‍​ക്കി​ംഗിന് 15 ഏ​ക്ക​ര്‍ സ്ഥ​ലം അ​നു​വ​ദി​ക്കാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോറി​റ്റി വ​ര്‍​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ക​ണ്ണൂ​ര്‍ , നെ​ടു​മ്പാ​ശേരി വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്യു​ക​യാ​ണെ​ന്നും അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ​ത്തു പേ​രാ​ണ് നി​രാ​ഹാ​ര​സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക. ഉ​ച്ച​ കഴിഞ്ഞ് ര​ണ്ടി​ന് വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ മ​നു​ഷ്യ​ച്ചങ്ങ​ല​യും വൈ​കുന്നേരം നാ​ലി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര​പ്പ​ന്ത​ലി​നു മു​ന്നി​ല്‍ മ​നു​ഷ്യ​ക്കോ​ട്ട​യും തീ​ര്‍​ക്കും. 25-ന് ​രാ​വി​ലെ പ​ത്തി​ന് വ​നി​താ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സ​മ​ര​പൊ​ങ്കാ​ലയോടെ സമാപിക്കും.

പ്ര​സി​ഡ​ന്‍റ് കെ.​എം. ബ​ഷീ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ന്‍ ഇ​ട​ക്കു​നി, ഇ​സ്മ​യി​ല്‍ പു​ന​ത്തി​ല്‍ , സി.​എ​ന്‍. അ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.