ക​രി​പ്പൂ​ർ വിമാനത്താവളത്തിലെ ശുചിമുറിയിൽ ഒ​ന്ന​ര കി​ലോ സ്വ​ർ​ണം ഉപേക്ഷിച്ച നിലയിൽ
Sunday, September 22, 2019 12:58 AM IST
കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശുചിമുറിയിൽ ഒ​ന്ന​ര​കി​ലോ സ്വ​ർ​ണം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് എ​മി​ഗ്രേ​ഷ​ൻ ഹാ​ളി​നു സ​മീ​പ​ത്തെ പു​രു​ഷ​ൻ​മാ​രു​ടെ ശു​ചി​മു​റി​യി​ൽ നി​ന്നു 1.467 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ഒ​രു​കി​ലോ തൂ​ക്കമുള്ള ഒ​രു ബി​സ്കറ്റും നാ​ലു ചെ​റി​യ ബി​സ്കറ്റു​ക​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

ഗ​ൾ​ഫി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം ശു​ചി​മു​റി​യി​ൽ ഒ​ളി​പ്പി​ച്ചു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ വ​ഴി പു​റ​ത്ത് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നു ക​രു​തു​ന്നു. രാ​വി​ലെ ഈ​ഭാ​ഗ​ത്തു ജോ​ലി​യി​ലു​ള്ള ര​ണ്ടു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 53 ല​ക്ഷം രൂ​പ വി​ല​ല​ഭി​ക്കും. ഗ​ൾ​ഫി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചെ​ത്തു​ന്ന സ​മ​യ​ത്താ​ണ് സ്വ​ർ​ണം കാ​ണ​പ്പെ​ട്ട​ത്.