കഞ്ചാവുകടത്താൻ ശ്രമിച്ച വിമാനയാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ
Sunday, September 22, 2019 12:58 AM IST
കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​രി​ൽ നി​ന്നു ഷാ​ർ​ജ​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. കാ​സർഗോ​ഡ് ബ​ന്ദി​ച്ചാ​ൽ സ്വ​ദേ​ശി ഉ​മ്മ​ർ ഫാ​റൂ​ഖ്(29) എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ക​സ്റ്റം​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബാ​ഗി​നു​ള​ളി​ൽ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ്രതിയെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്് ചെ​യ്തു.​ ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ലാ​യി​രു​ന്നു.