എ​യ​ര്‍ ഇ​ന്ത്യ ഓ​ഫീ​സി​നു​മു​ന്നി​ല്‍ പ്ര​വാ​സി​ലീ​ഗ് ധ​ര്‍​ണ
Sunday, September 22, 2019 12:54 AM IST
കോ​ഴി​ക്കോ​ട്: വി​മാ​ന​നി​ര​ക്ക് ഉ​യ​ര്‍​ത്തി പ്ര​വാ​സി​ക​ളു​ടെ കൊ​ള്ള​യ​ടി​ക്കു​കയാണെ​ന്ന് ആ​രോ​പി​ച്ച് കേ​ര​ള പ്ര​വാ​സി ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട്ടെ എ​യ​ര്‍ ഇ​ന്ത്യ ഓ​ഫീ​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.

വി​മാ​ന​ക​മ്പ​നി​ക​ളു​ടെ കൊ​ള്ള എ​ത്ര​യും പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച് പ്ര​വാ​സി​ക​ളെ ഇ​നി​യും ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഉ​മ്മ​ര്‍​പാ​ണ്ടി​ക​ശാ​ല ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി ലീ​ഗ് ചെ​യ​ര്‍​മാ​ന്‍ കെ.​പി.​ഇ​മ്പി​ച്ചി​മു​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​വി.​അ​ബ്ദു​ള്ള ,ഇ.​പി.​കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, യു.​കെ.​ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് ഒ​രു​മ​ണി​ക്കൂ​റോ​ളം ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ധ​ര്‍​ണ ന​ട​ത്തി​യ​ത്.