വെ​ന്‍റ് പൈ​പ്പ് പാ​ലം നീ​ക്കം ചെ​യ്യ​ണം; 25-ന് ​"വി​ര​ൽ ചൂ​ണ്ടി സ​മ​രം "
Sunday, September 22, 2019 12:54 AM IST
മു​ക്കം: അപകട ഭീ​ഷ​ണി​​യിലായ മു​ക്കം വെ​ന്‍റ് പൈ​പ്പ് പാ​ലം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "വി​ര​ൽ ചൂ​ണ്ടി സ​മ​രം " സം​ഘ​ടി​പ്പി​ക്കു​ന്നു.
25-ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ക്കം വെ​ന്‍റ് പൈ​പ്പ് പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് സ​മ​രം ന​ട​ക്കു​ക. മൂ​ന്നു ക​ര​ക​ളെ ബ​ന്ധി​പ്പി​ച്ചു കൊ​ണ്ടു​ള്ള മു​ക്കം ക​ട​വ് പാ​ലം വ​ന്ന​തോ​ടെ ഇ​തി​നോ​ടു ചേ​ർ​ന്ന വെ​ന്‍റ് പൈ​പ്പ് പാ​ലം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​താ​ണ്. പു​ഴ ഗ​തി മാ​റി ഒ​ഴു​കാ​ൻ പാലം കാരണ മാകുന്നു. തീ​ര​ങ്ങ​ൾ ഇ​ടി​യാ​നും വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്നു. പാ​ലം പൊ​ളി​ച്ചു നീ​ക്കാ​ൻ കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഐ​ക്യ​ക​ണ്ഠേ​ന തീ​രു​മാ​നി​ച്ച​താണ്. എന്നാൽ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ ഭ​ര​ണ നേ​തൃ​ത്വം ത​യാറാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം.