വ​ട​ക്കു​മ്പാ​ട് എ​ച്ച്എ​സ്എ​സി​ല്‍ വി.​വി.ദ​ക്ഷി​ണാ​മൂ​ര്‍​ത്തി സ്മാ​ര​ക ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം 24ന്
Sunday, September 22, 2019 12:54 AM IST
പേ​രാ​മ്പ്ര: വ​ട​ക്കു​മ്പാ​ട് എ​ച്ച്എ​സ്എ​സി​ല്‍ മു​ന്‍ അ​ധ്യാ​പ​ക​നായിരുന്ന മു​ന്‍ എം​എ​ല്‍​എ​ വി.​വി. ദ​ക്ഷി​ണാ​മൂ​ര്‍​ത്തി സ്മാ​ര​ക ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം 24ന് ​ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.
മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ എംപി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 24 ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ള്‍ കെ​ട്ടി​ട​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള ലൈ​ബ്ര​റി, റീ​ഡിം​ഗ് റൂ​മു​ക​ള്‍, സ​യ​ന്‍​സ്-​ഭാ​ഷാ ലാ​ബു​ക​ള്‍, ഡി​ജി​റ്റ​ല്‍ തി​യേ​റ്റ​ര്‍ സം​വി​ധാ​നം, വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍, ശു​ചി​മു​റി​ക​ള്‍ എ​ന്നി​ങ്ങ​നെ കു​ട്ടി​ക​ള്‍​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. വി​ശാ​ല​മാ​യ ക​ളി​സ്ഥ​ലം, ചു​റ്റു​മ​തി​ല്‍, ന​വീ​ക​രി​ച്ച പാ​ച​ക​പ്പു​ര​യും ഊ​ട്ടു​പു​ര​യും അ​ഞ്ഞൂ​റ് ഇ​രി​പ്പി​ട​ങ്ങ​ളു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യും ഈ ​അ​ധ്യയ​ന വ​ര്‍​ഷം യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നും ഭ​ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​കെ. സു​മ​തി, കെ.​വി. കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.