തോട്ടുമുക്കത്തെ ക്വ​ാറി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വയ്ക്കാ​ൻ ജില്ലാ ക​ള​ക്ട​റുടെ ഉ​ത്ത​ര​വ്
Wednesday, September 18, 2019 12:34 AM IST
കോ​ഴി​ക്കോ​ട്: തോ​ട്ടു​മു​ക്ക​ത്ത് വി​വാ​ദ​മാ​യ പാ​ല​യ്ക്ക​ല്‍ ക്വാ​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. ക്വാ​റി സ്ഥി​തി ചെ​യ്യു​ന്ന മൈ​സൂ​ര്‍​പ​റ്റ മ​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വി​ള്ള​ല്‍ സോ​യി​ല്‍ പൈ​പ്പിം​ഗാ​ണെ​ന്ന് വി​ദ​ഗ്ധ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ക്വാ​റി​യി​ല്‍ വീ​ണ്ടും സ്‌​ഫോ​ട​ന​ം ന​ട​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.
പ്ര​കൃ​തി ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ക​ള​ക്ട​റു​ടെ ന​ട​പ​ടി.