ആവേശമായി ഊ​ർ​ച്ചതെ​ളി മ​ത്സ​ര​ങ്ങ​ൾ
Tuesday, September 17, 2019 12:42 AM IST
മു​ക്കം: മ​ല​യാ​ളി​യു​ടെ കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ഊ​ർ​ച്ച തെ​ളി മ​ത്സ​ര​വും കാ​ള​പൂ​ട്ടു​മെ​ല്ലാം മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ വീ​ണ്ടും സ​ജീ​വ​മാ​യി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ലക​ളി​ലെ വ​യ​ലു​ക​ളി​ലാ​ണ് നെ​ൽ​കൃ​ഷി​ക്ക് മു​ന്നോ​ടി​യാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ജില്ലാ അതിർത്തിയായ അ​രീക്കോ​ട് മു​ത​ൽ മു​ക്കം വ​രെ​യു​ള്ള 15 കി​ലോ​മീ​റ്റ​റിനി​ട​യി​ലെ മി​ക്ക വ​യ​ലു​ക​ളി​ലും കാ​ള​പൂ​ട്ടും ഊ​ർ​ച്ച തെ​ളി മ​ത്സ​ര​വും കാ​ണാം. ഊ​ർ​ങ്ങാ​ട്ടി​രി തെ​ര​ട്ട​മ്മ​ൽ തേ​നേ​രി​പാ​ട​ത്ത് ന​ട​ന്ന ഊ​ർ​ച്ച​ത്തെ​ളി കാ​ഴ്ച​ക്കാ​ർ​ക്ക് ആ​വേ​ശ​ം പകർന്നു.
ഇരുജില്ലകളിലെയും ഇ​രു​പ​തോ​ളം ക​ന്നു​ട​മ​ക​ളാ​ണ് മ​ത്സ​ര​ത്തി​ന് എ​ത്തി​യ​ത്. ക​ല്ല​ര​ട്ടി​ക്ക​ൽ ക​ള​പ്പ​റ​മ്പി​ൽ മ​ഹ്ബൂ​ബി​ന്‍റെ നേ​തൃ‌​ത്വ​ത്തി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. വ്യ​ത്യ​സ്ത ഇ​ന​ത്തി​ൽ​പ്പെ​ട്ട മൂ​രി​ക​ളെ ഇ​റ​ക്കി നി​ലം ഉ​ഴു​തു​മ​റി​ച്ചാ​ൽ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ നൂ​റു​മേ​നി വി​ള​വാ​ണെ​ന്ന് പാ​ര​മ്പ​ര്യ​ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മ​ഹ​ബൂ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ഏ​ക്ക​ർ വ​യ​ലി​ലാ​ണ് നെ​ൽ​കൃ​ഷി​യി​റ​ക്കു​ക്കു​ന്ന​ത്.