എ​യ​ർ ഇ​ന്ത്യയുടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, September 17, 2019 12:42 AM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ജം​ബോ 747-400 സ​ർ​വീ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ലും ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള കാ​ർ​ഗോ ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച എ​യ​ർ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ലും പ്ര​തി​ഷേ​ധി​ച്ച് മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം കോ​ഴി​ക്കോ​ട്ടെ എ​യ​ർ ഇ​ന്ത്യ സോ​ണ​ൽ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
പ്ര​സി​ഡ​ന്‍റ് കെ.​എം.​ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യ​ർ ഇ​ന്ത്യ​യ്ക്ക് കോ​ടി​ക​ൾ ലാ​ഭ​മു​ണ്ടാ​ക്കാ​വു​ന്ന ക​രി​പ്പൂ​ർ - ജി​ദ്ദ-​ക​രി​പ്പൂ​ർ സെ​ക്ട​റി​ലേ​ക്കു​ള്ള ജം​ബോ സ​ർ​വീ​സി​ന് ഇ​ന്ത്യ​ൻ ഡി​ജി​സി​എ​അ​നു​മ​തി ന​ൽ​കി​യി​ട്ട് അ​ഞ്ചു മാ​സം പി​ന്നി​ട്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സ​ർ​വീ​സ് ന​ട​ത്താ​ൻ യാ​തൊ​രു ത​ട​സ​വും നി​ല​വി​ലി​ല്ല. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ഇ​ന്ത്യ​യ്ക്ക് കൗ​ണ്ട​റും ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. ഉ​ട​നെ ഷെ​ഡ്യൂ​ൾ ചെ​യ്ത് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.
എ​ന്നി​ട്ടും എ​യ​ർ ഇ​ന്ത്യ​യു​ടെ മാ​നേ​ജ്മെ​ന്‍റ് എ​ന്തു കൊ​ണ്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നി​ല്ല. ഇ​തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ക​ണ്ണൂ​രി​ലെ കി​യാ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ മു​ൻ മേ​ധാ​വി​ക്കും സി​യാ​ലി​നും ക​രി​പ്പൂ​രി​നെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ള്ള​താ​യി സം​ശ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ല​ബാ​റി​ൽ നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ച​ര​ക്കു ക​യ​റ്റു​മ​തി വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മെ​ച്ച​പ്പെ​ട്ടു വ​രി​ക​യാ​ണ്. ഇ​തി​നി​ടെ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ എ​യ​ർ ഇ​ന്ത്യ കാ​ർ​ഗോ കൂ​ലി വ​ർ​ധി​പ്പി​ച്ച​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. ക​രി​പ്പൂ​രി​ൽ നി​ന്ന​ള്ള ച​ര​ക്കു​നീ​ക്കം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള കി​യാ​ലി​ന്‍റെ മ​റ്റൊ​രു ഗൂ​ഢാ​ലോ​ച​ന​യാ​ണ് ക​രി​പ്പൂ​രി​ലെ ചാ​ർ​ജ് വ​ർ​ധ​ന​യെ​ന്നും കെ.​എം. ബ​ഷീ​ർ ആ​രോ​പി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​ക്കു​നി അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സെ​യ്ഫു​ദ്ദീ​ൻ, കെ.​ജോ​യ് ജോ​സ​ഫ്, ,വി.​പി.​സ​ന്തോ​ഷ് കു​റ്റ്യാ​ടി, ശൈ​ഖ് ശാ​ഹി​ദ്, ശാ​ഫി ചേ​ലാ​മ്പ്ര, സി.​കെ.​മു​റ​യൂ​ർ, ഇ​സ്മാ​യി​ൽ പു​ന​ത്തി​ൽ മു​ഹ​മ്മ​ദ് പു​തി​യോ​ട്ടി​ൽ, മൊ​യ്തീ​ൻ ചെ​റു​വ​ണ്ണൂ​ർ, സി.​എ​ൻ.​അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
ഡ​ൽ​ഹി​യി​ലു​ള്ള എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​ൻ അ​ശ്വി​നി ലോ​ഹ​യു​മാ​യി എം​ഡി​എ​ഫ് നേ​താ​ക്ക​ൾ ഫോ​ണി​ൽ സം​സാ​രി​ച്ചു.