സ്മാ​ർ​ട്ട് റൂം ​ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 17, 2019 12:42 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കേ​ര​ള സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് സ​ഹാ​യ​ത്തോ​ടെ അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ൽ സ​ജ്ജീ​ക​രി​ച്ച ഹൈ​ടെ​ക് സ്മാ​ർ​ട്ട് റൂം ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത സെ​മി​നാ​ർ ഹാ​ൾ, ഇ​ന്‍റ​റാ​ക്ടീ​വ് പ്രൊ​ജ​ക്ട​ർ, ഇ​ല​ക്ട്രോ​ണി​ക് പോ​ർ​ഡി​യം,ഡോ​ൾ​ബി സൗ​ണ്ട് സി​സ്റ്റം, ലാ​പ്പ്ടോ​പ്പ് , ക​സേ​ര​ക​ൾ​എ​ന്നി​വ​യ​ട​ങ്ങു​ന്ന ദൃ​ശ്യ-​ശ്രാ​വ്യ വി​സ്മ​യ​മാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വാ​ർ​ഡ് മെം​ബർ വി​ൽ​സ​ൺ മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ബെ​ന്നി ലൂ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി നീ​ണ്ടു കു​ന്നേ​ൽ, ജ​സ്റ്റി​ൻ ജോ​സ​ഫ്, അ​ജി​ത്ത് സ്റ്റാ​ൻ​ലി,കെ. ​പ്ര​മോ​ദ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.