റേ​ഷ​ന്‍ കാ​ര്‍​ഡിനു അ​പേ​ക്ഷ സ്വീ​ക​രി​ക്കും
Tuesday, September 17, 2019 12:42 AM IST
കോ​ഴി​ക്കോ​ട്: പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍, മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ എ​ല്ലാ ബു​ധ​നാ​ഴ്ച്ച​ക​ളി​ലും റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ നേ​രി​ട്ട് സ്വീ​ക​രി​ക്കും. കാ​ര്‍​ഡി​ന്‍റെ ഓ​ണ​ര്‍​ഷി​പ്പ് മാ​റ്റ​ല്‍, ഡ്യൂ​പ്ലി​ക്കേ​റ്റ് കാ​ര്‍​ഡ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ എ​ല്ലാ ബു​ധ​നാ​ഴ്ച്ച​ക​ളി​ലും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ സ്വീ​ക​രി​ക്കും. കാ​ര്‍​ഡു​ട​മ നി​ര്‍​ബ​ന്ധ​മാ​യും നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.
കാ​ര്‍​ഡി​ല്‍ മേ​ല്‍ വി​ലാ​സം മാ​റ്റ​ല്‍, അം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്ത​ല്‍, അം​ഗ​ങ്ങ​ളെ കു​റ​വ് ചെ​യ്യ​ല്‍, വ​രു​മാ​നം മാ​റ്റ​ല്‍, തൊ​ഴി​ല്‍ മേ​ഖ​ല മാ​റ്റ​ല്‍, താ​ലൂ​ക്ക് മാ​റ്റ​ല്‍, പേ​ര് മാ​റ്റ​ല്‍, എ​ന്‍​ആ​ര്‍​കെ മാ​റ്റ​ല്‍, കാ​ര്‍​ഡു​ട​മ​യാ​യു​മാ​യു​ള്ള ബ​ന്ധം മാ​റ്റ​ല്‍, വ​യ​സ് തി​രു​ത്ത​ല്‍ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ ബു​ധ​നാ​ഴ്ച്ച ഒ​ഴി​കെ​യു​ള്ള പ്ര​വ്യ​ത്തി ദി​വ​സ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് വ​ട​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.