കു​ടും​ബ​ശ്രീ ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു
Tuesday, September 17, 2019 12:41 AM IST
താ​മ​ര​ശേ​രി:​പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​പ്പാ​യ​ക്കോ​ട് വാ​ര്‍​ഡി​ലെ 10 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് പ്രി​യം എ​ന്ന പേ​രി​ല്‍ ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു.
12 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷ​മാ​ണ് യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്. മ​സാ​ല​പ്പൊ​ടി​ക​ള്‍, സോ​പ്പ് പൊ​ടി, വി​വി​ധ ത​രം സോ​പ്പു​ക​ള്‍, പേ​പ്പ​ര്‍​ഫ​യ​ല്‍, ക്യാ​രി ബാ​ഗ്, വി​വി​ധ ബേ​ക്ക​റി ഉ​ത്പന്ന​ങ്ങ​ള്‍, മെ​ഴു​കു​തി​രി, കു​ട എ​ന്നി​വ​യാ​ണ് നി​ര്‍​മ്മി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ന ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മാ​ണി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ര്‍​മാ​രാ​യ മു​ജീ​ബ് മാ​ക്ക​ണ്ടി, എം.​ഇ. ജ​ലീ​ല്‍, ഫാ. ​ജോ​വി​യ​ല്‍, സി​സ്റ്റ​ര്‍ ഷാ​ര്‍​ബ​ല്‍, സി​സ്റ്റ​ര്‍ സു​ജി​ത, സി​ഡി​എ​സ് മെ​മ്പ​ര്‍ ലീ​ന സെ​ബാ​സ്റ്റ്യ​ന്‍, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ല സ​ണ്ണി, കൊ​ച്ചു​റാ​ണി, അ​ഞ്ചു രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​ശീ​ല​ന​ത്തി​ന് പ്രി​യം​വ​ദ​ന്‍ നേ​തൃ​ത്വം വ​ഹി​ച്ചു. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കി. തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​നും വി​പ​ണ​ന​ത്തി​നും യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ ജി​ന്‍​സി,മോ​ളി സി​റി​യ​ക്, ഷൈ​ബി, പ്രീ​തി, മി​നി വി​ല്‍​സ​ണ്‍, റീ​ന, ഫി​ലോ​മി​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.