ബ​സ് ജീ​വ​ന​ക്കാ​രെ മ​ർ​ദിച്ച സംഭവം; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 17, 2019 12:40 AM IST
നാ​ദാ​പു​രം: മോ​ട്ടോ​ർ ബൈ​ക്കി​ലെ​ത്തി​യ സം​ഘം സ്വ​കാ​ര്യ ബ​സ് ത​ട​്്ഞ്ഞുനി​ർ​ത്തി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ​യ​ന്തോ​ങ്ങ് സ്വ​ദേ​ശി ചെ​മ്പ്ര താ​ഴ​കു​നി​യി​ൽ വി​പി​ൻ (23) ക​ല്ലാ​ച്ചി സ്വ​ദേ​ശി പു​ത്തൂ​ർ വീ​ട്ടി​ൽ സ​നൂ​പ് (27) കു​മ്മ​ങ്കോ​ട് സ്വ​ദേ​ശി കോ​ട്ടാ​ല താ​ഴ​കു​നി നി​ജി​ത്ത് കു​മാ​ർ (26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ശേ​രി തൊ​ട്ടി​ൽ പാ​ലം റൂ​ട്ടി​ലോ​ടു​ന്ന മീ​നു ബ​സ് ഡ്രൈ​വ​ർ തോ​മ​സ്, ക​ണ്ട​ക്ട​ർ വൈ​ശാ​ഖ്, ക്ലീ​ന​ർ അ​ഖി​ൽ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി 8.10 ഓ​ടെ ക​ല്ലാ​ച്ചി പ​യ​ന്തോംഗി​ൽ വച്ചാ​ണ് അ​ക്ര​മം.
ബൈ​ക്ക് ക്രോ​സ് ചെ​യ്ത് നി​ർ​ത്തി ബ​സി​ൽ ക​യ​റി യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് മൂ​ന്ന് പേ​രെ​യും മ​ർ​ദി​ച്ച​ത്.
പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​മ്പ് അ​ക്ര​മി സം​ഘം ര​ക്ഷ​പ്പെ​ട്ടു. കെ​ൽ 18 എ​ൽ 4272 ന​മ്പ​ർ ബൈ​ക്കി​ലെ​ത്തി​യ​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.