ഒ​റ്റ ന​മ്പ​ര്‍ ലോ​ട്ട​റി ചൂ​താ​ട്ടം; അ​ഞ്ചുപേ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, September 17, 2019 12:40 AM IST
താ​മ​ര​ശേ​രി: ഒ​റ്റ ന​മ്പ​ര്‍ ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക​ട​യു​ട​മ​യ​ട​ക്കം അ​ഞ്ച് പേ​രെ കൊ​ടു​വ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കൊ​ടു​വ​ള്ളി ആ​ര്‍​ഇ​സി റോ​ഡ് ജം​ഗ്ഷ​നി​ലെ മാ​വു​ള്ളം​ക​ണ്ടി പൂ​ജാ സ്റ്റോ​ര്‍ ഉ​ട​മ മാ​വു​ള്ളം​ക​ണ്ടി സ​ദാ​ന​ന്ദ​ന്‍ (50), ക​ച്ചേ​രി​ക്കു​ന്നു​മ്മ​ല്‍ നാ​സ​ര്‍ (54), ക​ച്ചേ​രി​ക്കു​ന്നു​മ്മ​ല്‍ അ​ബ്ദു​ല്‍​സ​ലിം (39), അ​രി​ക്കോ​ട്ടു​കാ​വ് സാ​ദി​ഖ് (40), കി​ഴ​ക്ക​യി​ല്‍ മ​നോ​ജ്കു​മാ​ര്‍ (50) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 11460 രൂ​പ, ഒ​റ്റ ന​മ്പ​ര്‍ ലോ​ട്ട​റി​യു​ടെ തു​ണ്ട് പേ​പ്പ​റു​ക​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് ക​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.