വൈ​ദ്യു​തി നി​ല​യ നി​ർ​മാണം: വെ​ടി​യു​ടെ പ്ര​ക​മ്പ​ന​ത്തി​ൽ വീ​ടു​ക​ൾ​ക്ക് ത​ക​രാ​ർ
Tuesday, September 17, 2019 12:40 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ആ​റ് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യ നിർമാണത്തിനെതിരേ ക​ടു​ത്ത ജ​ന​രോ​ഷം.
നി​ല​യ​ത്തി​ലേ​ക്ക് പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ടി​ൽ നി​ന്നു ജ​ല​മെ​ത്തി​ക്കാ​നു​ള്ള തു​ര​ങ്ക​ത്തി​ന്‍റെ പ​ണി​യാ​ണു ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഭൂ​മി​ക്ക​ടി​യി​ലെ പാ​റ സ്ഫോ​ട​നം ന​ട​ത്തി പൊ​ട്ടി​ച്ചാ​ണു തു​ര​ങ്ക​മു​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​ക​മ്പ​ന​ത്തി​ൽ ചു​റ്റു​പാ​ടു​മു​ള്ള വീ​ടു​ക​ൾ അ​ട​ക്ക​മു​ള്ള കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് വ്യാ​പ​ക​മാ​യ ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യാ​ണെ​ന്നാ​ണു ആ​ക്ഷേ​പം.
നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പ്ര​ശ്നം ഉ​ന്ന​യി​ച്ചെ​ങ്കി​ലും മു​ട​ന്ത​ൻ ന്യാ​യം നി​ര​ത്തി അ​വ​ർ ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി.
പ്രാ​ദേ​ശി​ക ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും ജ​ന​ങ്ങ​ളു​ടെ പ​രാ​തി കേ​ൾ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ൽ പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു മെം​മ്പ​റും കോ​ൺ​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ജി​തേ​ഷ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ നാ​ട്ടു​കാ​ർ വ​ർ​ക്ക് സൈ​റ്റി​ലെ​ത്തി പ്ര​ശ്നം അ​വ​ത​രി​പ്പി​ച്ചു. പ്രോ​ജ​ക്ട് മാ​നേ​ജ​ർ കൃ​ഷ്ണ​പ്ര​സാ​ദും എ​ൻ​ജി​നീ​യ​ർ​മാ​രും ആ​വ​ലാ​തി​ക​ൾ മു​ഴു​വ​ൻ കേ​ട്ടു.
പി​ന്നീ​ട് ന​ഷ്ട​മു​ണ്ടെ​ന്നു പ​രാ​തി ഉ​ന്ന​യി​ച്ച​വ​രു​ടെ കെ​ട്ടി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.
ത​ക​രാ​റു​ക​ൾ​ക്ക് ഉ​ചി​ത​മാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും വെ​ടി​യു​ടെ തീ​വ്ര​ത കു​റ​ക്ക​ണ​മെ​ന്നും, പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജി​തേ​ഷ് മു​തു​കാ​ട്, ബാ​ബു കൂ​നം​ത​ടം ,രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, എം.​ശി​വ​ദാ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.