ത​ഹ​സി​ൽ​ദാ​രു​ടെ കൈയേറ്റം ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ സം​ഘം ക​ണ്ട​ത് വ്യാ​പ​ക കൈയേറ്റം
Tuesday, September 17, 2019 12:40 AM IST
മു​ക്കം: കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് ഭൂ​രേ​ഖാ ത​ഹ​സി​ൽ​ദാ​ർ അ​നി​ത​കു​മാ​രി​യും കു​ടും​ബ​വും പു​റ​മ്പോ​ക്ക് ഭൂ​മി കൈ​യേ​റി​യ​താ​യു​ള്ള പ​രാ​തി പ്ര​കാ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘം ക​ണ്ടെ​ത്തി​യ​ത് വ്യാ​പ​ക കൈയേറ്റം.
ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് മു​ക്കം മാ​മ്പ​റ്റ ബൈ​പാസി​ൽ കു​റ്റി​പ്പാ​ല അ​ങ്ങാ​ടി​ക്ക് സ​മീ​പം 200 മീ​റ്റ​റി​നി​ട​യി​ൽ ത​ന്നെ അ​ഞ്ച് കൈയേ​റ്റ​ങ്ങ​ൾ റ​വ​ന്യു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള അങ്കണ​വാ​ടി, സാം​സ്കാ​രി​ക നി​ല​യം എ​ന്നി​വ​യും ഉ​ണ്ട്.
ക​ഴി​ഞ്ഞ മാ​സം സ​ർ​വേ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ കോ​ഴി​ക്കോ​ട് ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​രും കു​ടും​ബ​വും പു​റ​മ്പോ​ക്ക് ഭൂ​മി കൈയേറി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് സ​ർ​വേ ന​ട​ത്തി​യ​ത​ല്ലാ​തെ ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ റ​വ​ന്യു-​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നേ​ര​ത്തെ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​രും കു​ടും​ബ​വും മു​ക്കം- കു​റ്റി​പ്പാ​ല റോ​ഡി​ലെ വീ​ടി​നോ​ട് ചേ​ർ​ന്ന മൂ​ന്ന് സെ​ന്‍റ് ഭൂ​മി​ കൈ​യേ​റി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.
പ​രി​ശോ​ധ​ന​യ്ക്ക് താ​ലൂ​ക്ക് സ​ർ​വ​യ​ർ​മാ​രാ​യ വി​നോ​ദ്കു​മാ​ർ, സ​ജി​ത്ത് എ​ന്നി​വ​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ൻ​ജി​നിയ​ർ ശു​ഹൈ​ബ്, ഓ​വ​ർ​സി​യ​ർ​മാ​രാ​യ ഷൈ​ജു, അ​മൃ​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ത​ഹ​സി​ൽ​ദാ​ർ ഭൂ​മി കൈ​യേറി​യ​താ​യി ആ​രോ​പി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ര​ത്നാ​ക​ര​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ​പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭൂ​മി കൈയേറി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇ​ത് സം​ബ​ന്ധി​ച്ച് വീ​ണ്ടും കോ​ഴി​ക്കോ​ട് ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി ഇ​ല്ലാ​തി​രു​ന്ന​തോ​ടെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ട് വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ മാ​സം സ​ർ​വേ ന​ട​ത്തി​യ​ത്. ഈ ​സ​ർ​വേ​യി​ലാ​ണ് മൂ​ന്ന് സെ​ന്‍റ് ഭൂ​മി കൈ​യേറി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.