സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ: ബോ​ധ​വ​ത്ക​ര​ണവുമാ​യി കേ​ര​ള പോ​ലീ​സ്
Tuesday, September 17, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള പോ​ലീ​സ് 2019 വ​ർ​ഷം സൈ​ബ​ർ സു​ര​ക്ഷി​ത വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് സൈ​ബ​ർ ഡോം, ​സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ, സൈ​ബ​ർ സെ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്ത​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കോ​ട് സൈ​ബ​ർ സി​റ്റി റോ​ട്ട​റി ക്ള​ബ്ബു​മാ​യി സ​ഹ​ക​രി​ച്ച് സി​റ്റി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ കു​റി​ച്ചും സു​ര​ക്ഷ​യെ കു​റി​ച്ചും ഒ​രാ​ഴ്ച്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.
കി​ഡ്സ​ൺ കോ​ർ​ണ​റി​ൽ ന​ട​ന്ന ച​ട​ങ്ങ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ചീ​ഫ് ടെ​ക്നി​ക്ക​ൽ അ​ഡ്വൈ​സ​ർ സൈ​ബ​ർ വി​ദ​ഗ്ധ​ൻ ഡോ. ​വി​നോ​ദ് ഭ​ട്ട​ത്തി​രി​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ക്ലബ് കാ​ലി​ക്ക​ട്ട് സൈ​ബ​ർ സി​റ്റി പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​ച്ച്. മ​ഷൂ​ദ്, മു​ൻ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി ഒ​ള​ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ശി​വ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ത്ത ക്ളാ​സു​ക​ൾ, വീ​ഡി​യോ ഷോ, ​ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

19ന് ​വൈ​കു​ന്നേ​രം 5.30 മു​ത​ൽ 7.30 വ​രെ കോ​ഴി​ക്കോ​ട് ബീ​ച്ച്, മൊ​ഫ്യൂ​സ​ൽ ബ​സ്റ്റാ​ൻഡ്, ഹൈലൈ​റ്റ് മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​രും. 20 ന് ​മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ൽ സൈ​ബ​ർ ടോ​ക്ക് ഷോ​യോ​ടെ പ​രി​പാ​ടി സ​മാ​പി​ക്കും.