യു​വ​തി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു
Monday, September 16, 2019 10:43 PM IST
തി​രു​വ​ന്പാ​ടി: തി​രു​വ​മ്പാ​ടി തോ​ട്ട​ത്തി​ൻ ക​ട​വി​ൽ യു​വ​തി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. തി​രു​വ​മ്പാ​ടി അ​മ്പ​ല​പ്പാ​റ എ​ളേ​ട​ത്ത് വി​ജേ​ഷി​ന്‍റെ ഭാ​ര്യ അ​മൃ​ത (28)യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

കു​ളി​ക​ഴി​ഞ്ഞ് ക​യ​റു​ന്ന​തി​നി​ടെ തെ​ന്നി പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്തൃ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് നൂ​റ് മീ​റ്റ​ർ അ​ക​ലെ നി​ന്ന് അ​മൃ​ത​യെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​നെ തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ൻ: ആ​ദി​ദേ​വ് (ര​ണ്ട് വ​യ​സ്). അ​ച്ഛ​ൻ: സു​ബ്ര​മ​ണ്യ​ൻ. അ​മ്മ: ശാ​ര​ദ. സ​ഹോ​ദ​രി: അ​ഖി​ല.