ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, September 16, 2019 10:43 PM IST
കൂ​രാ​ച്ചു​ണ്ട്: തെ​ങ്ങ് ക​യ​റു​ന്ന​തി​നി​ടെ ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് വ​ട്ട​ച്ചി​റ സ്വ​ദേ​ശി കു​ട്ടി​പ​റ​മ്പി​ൽ മ​നോ​ജ് (47) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

കൊ​യി​ലാ​ണ്ടി​ക്ക​ടു​ത്ത്‌ തി​ക്കോ​ടി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ തെ​ങ്ങു​ക​യു​ന്ന​തി​നി​ടെ​യാ​ണ് തെ​ങ്ങി​ൽ കൂ​ടു​കൂ​ട്ടി​യ ക​ട​ന്ന​ലു​ക​ളു​ടെ കു​ത്തേ​റ്റ​ത്. താ​ഴെ​യി​റ​ങ്ങി​യ മ​നോ​ജ് അ​വ​ശ​നാ​യ​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ിച്ചത്.
സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മി​നി. മ​ക്ക​ൾ: അ​യ​ന, വി​ഷ്ണു, വൈ​ഷ്ണ​വ്.