മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് ദേ​വാ​ല​യ തി​രു​നാ​ൾ; പ​ന്ത​ൽ കാ​ൽ​നാ​ട്ട് ക​ർ​മം ന​ട​ത്തി
Monday, September 16, 2019 12:10 AM IST
മാ​ഹി: ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് ദേ​വാ​ല​യ തി​രു​നാ​ളി​നു​ള്ള പ​ന്ത​ൽ കാ​ൽ​നാ​ട്ട് ക​ർ​മം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ തി​രു​മു​റ്റ​ത്ത് ന​ട​ന്ന കാ​ൽ​നാ​ട്ട് ക​ർ​മ​ത്തി​ന് ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. ജെ​റോം ചി​ങ്ങ​ന്ത​റ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജി​തി​ൻ ജോ​ൺ, ഫാ. ​ജോ​സ​ഫ് അ​നി​ൽ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​രി​ഷ് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ജി സാ​മു​വ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ആ​ഘോ​ഷ​ക്ക​മ്മ​റ്റി​യും രൂ​പീ​ക​രി​ച്ചു.
തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം 25 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം 4.30 മു​ത​ൽ രാ​ത്രി 8.30 വ​രെ ദേ​വാ​ല​യ​ത്തി​ൽ കു​ടും​ബ ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം ഉ​ണ്ടാ​യി​രി​ക്കും.
ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജ​പ​മാ​ല, ദി​വ്യ​ബ​ലി, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ​യും ന​ട​ക്കും. അ​ഞ്ചി​ന് തു​ട​ങ്ങു​ന്ന തി​രു​നാ​ൾ ഉ​ത്സ​വം 22ന് ​സ​മാ​പി​ക്കും.14,15 തീ​യ​തി​ക​ളി​ൽ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കും.