തേ​ഞ്ഞി​പ്പ​ല​ത്ത് തു​ന്പി​ല്ലാ​തെ ഒ​രു ഡ​സ​ൻ വീ​ട് ക​വ​ർ​ച്ചാ കേ​സു​ക​ൾ
Monday, September 16, 2019 12:10 AM IST
തേ​ഞ്ഞി​പ്പ​ലം: മോ​ഷ​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ൾ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​വാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് പോ​ലീ​സ്. ജി​ല്ല​യി​ലെ മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും മോ​ഷ​ണ കേ​സു​ക​ളു​ടെ​യും സ്ഥി​തി ഇ​തു ത​ന്നെ​യാ​ണ്. തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് മോ​ഷ​ണ​ക്കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ വീ​ട് ക​വ​ർ​ച്ചാ കേ​സു​ക​ളും ക്ഷേ​ത്ര ക​വ​ർ​ച്ചാ കേ​സു​ക​ളും പി​ടി​ച്ചു​പ​റി കേ​സു​ക​ളു​മു​ണ്ട്.
ഒ​രു ഡ​സ​നോ​ളം വീ​ട് ക​വ​ർ​ച്ചാ കേ​സു​ക​ളാ​ണ് തു​ന്പാ​കാ​തെ കി​ട​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച്ച മു​ന്പു ന​ട​ന്ന തേ​ഞ്ഞി​പ്പ​ല​ത്തെ ക്ഷേ​ത്ര ക​വ​ർ​ച്ചാ കേ​സു​ക​ളും അ​ന്വേ​ഷ​ണം എ​വി​ടെ​യു​മെ​ത്തി​യി​ല്ല. തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും മോ​ഷ്ടാ​ക്കാ​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി ശ​ക്ത​മാ​വു​ക​യാ​ണ്. കേ​സ് അ​ന്വേ​ഷ​ണ കാ​ര്യ​ത്തി​ൽ വ​ൻ വീ​ഴ്ച​യാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. മൂ​ന്നു ക്ഷേ​ത്ര ക​വ​ർ​ച്ച​യു​ടെ അ​ന്വേ​ഷ​ണ​വും വ​ഴി​മു​ട്ടി. തേ​ഞ്ഞി​പ്പ​ല​ത്തെ ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ൽ ര​ണ്ടു ത​വ​ണ മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന​തി​നു​ശേ​ഷം അ​തേ ക്ഷേ​ത്ര​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച മു​ന്പ് വീ​ണ്ടും ക​വ​ർ​ച്ച ന​ട​ന്നു. ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​വും പ​ണ​വും ഉ​ൾ​പ്പെ​ടെ ക​ള​വു​പോ​യി.
ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴു ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ് ത​ക​ർ​ത്ത​ത്. കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല​ക്ക​ടു​ത്തു​ള്ള വി​ല്ലൂ​ന്നി​യാ​ൽ പ​ര​ദേ​വ​താ ക്ഷേ​ത്ര​ത്തി​ലും ഇ​വി​ടെ നി​ന്നു ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ ചൊ​വ്വ ശി​വ​ക്ഷേ​ത്ര​ത്തി​ലു​മാ​യി​രു​ന്നു മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന​ത്. ചൊ​വ്വ ശി​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നു അ​ഞ്ചു പ​വ​ൻ വ​രു​ന്ന തി​രു​വാ​ഭ​ര​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്. മോ​ഷ്ടാ​വി​നെ കു​റി​ച്ച് സൂ​ച​ന​ക​ൾ ന​ൽ​കി​യി​ട്ടും കേ​സ് തേ​ച്ച് മാ​യ്ച്ചു ക​ള​ഞ്ഞെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.ഒ​ലി​പ്രം​ക​ട​വ് റോ​ഡി​ലെ ആ​ല​ങ്ങോ​ട്ട് ചി​റ​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ നി​ന്നു 37 പ​വ​ൻ മോ​ഷ​ണം പോ​യ​തും പ​രാ​തി​യാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ്. പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ ഭാ​ഗ​ത്തു മാ​ത്രം നാ​ല് വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. വാ​തി​ൽ ത​ക​ർ​ത്തും മ​റ്റും വ​ൻ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് നാ​ലു വീ​ടു​ക​ളി​ൽ ക​വ​ർ​ച്ചാ ശ്ര​മം ന​ട​ത്തി നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്. ഇ​തി​നൊ​ന്നും തു​ന്പു ല​ഭി​ച്ചി​ട്ടി​ല്ല. കോ​ഹി​നൂ​രി​ൽ അ​ട​ച്ചി​ട്ട വീ​ട് ത​ക​ർ​ത്ത് ക​വ​ർ​ച്ചാ ശ്ര​മം ന​ട​ത്തി​യും വ​ൻ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​ക്കി. അ​വ​സാ​ന​മാ​യി കോ​ഹി​നൂ​ർ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ന​ടു​ത്ത് വീ​ട് കു​ത്തി​തു​റ​ന്നു സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത​ട​ക്കം ഒ​ന്നി​നും തു​ന്പ് ല​ഭി​ച്ചി​ട്ടി​ല്ല.
കോ​ഴി​പ്പു​റം, ചെ​ട്ടി​യാ​ർ​മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ട​ക​ൾ കു​ത്തി​തു​റ​ന്നു മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ മാ​ത്രം 15 വീ​ടു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​തി​ൽ പ​ല​തും കേ​സി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ ഭ​യ​ന്ന് പ​രാ​തി​പ്പെ​ടാ​ത്ത​താ​ണ്. എ​ന്നാ​ൽ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ അ​ന്പ​തി​ലേ​റെ മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 41 കേ​സു​ക​ളാ​ണ്. ഇ​തി​ൽ 21 കേ​സു​ക​ളി​ലെ മോ​ഷ്ടാ​ക്ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ടെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. സ്ഥ​ലം എം​എ​ൽ​എ പി. ​അ​ബ്ദു​ൾ ഹ​മീ​ദ് നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് 21 കേ​സു​ക​ൾ​ക്കു തു​ന്പാ​കാ​ത്ത രേ​ഖ ല​ഭി​ച്ച​ത്. 2016 ജ​നു​വ​രി മു​ത​ൽ 2019 മാ​ർ​ച്ച് വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. അ​തി​നു ശേ​ഷ​വും നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. അ​ട​ച്ചി​ട്ട വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്നും അ​ട​ക്ക​മു​ള്ള ക​വ​ർ​ച്ച​ക​ളി​ൽ സി​സി​ടി​വി അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ല​ഭി​ച്ചി​ട്ടും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​നാ​വാ​ത്ത​ത് നി​ര​വ​ധി​യാ​ണ്.