തെ​രു​വി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ര്‍​ക്ക് ഓ​ണ​സ​ദ്യ
Monday, September 16, 2019 12:10 AM IST
കോ​ഴി​ക്കോ​ട്: റെ​ഡ് ഈ​സ് ബ്ല​ഡ് കേ​ര​ള കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി​യും തെ​രു​വോ​രം ഡെ​സ്റ്റി​റ്റ്യൂ​ട്ട് കെ​യ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഇ​ന്ത്യ​യും സംയുക്തമായി തെരുവോരത്ത് അന്തിയുറങ്ങുന്നവർക്കായി ഓണസദ്യയൊരുക്കി. ന​മു​ക്ക് കൈ​കോ​ര്‍​ക്കാം തെ​രു​വ് മ​ക്ക​ള്‍​ക്കൊ​പ്പം എ​ന്ന പേ​രി​ൽ വ​ലി​യ​ങ്ങാ​ടി പ​രി​സ​ര​ത്താണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മുന്നൂറോളം പേർ പങ്കെടുത്തു. നടൻ വി​നോ​ദ് കോ​വൂ​ര്‍ , മ​ല​പ്പു​റം ജി​ല്ലാ സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഫി​ലി​പ്പ് മ​മ്പാ​ട്, തെ​രു​വോ​രം ഡെ​സ്റ്റി​റ്റ്യൂട്ട് കെ​യ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജോയിന്‍റ് സെ​ക്ര​ട്ട​റി ടി.​വി.​നി​ഖി​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.