അ​രീ​ക്കോ​ട്ടെ പാ​ല​വും റോ​ഡും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Monday, September 16, 2019 12:09 AM IST
അ​രീ​ക്കോ​ട്:​ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന അ​രീ​ക്കോ​ട് താ​ഴ​ത്ത​ങ്ങാ​ടി പാ​ല​ത്തി​ന്‍റെ ഭാ​ഗ​വും വെ​സ്റ്റ് പ​ത്ത​നാ​പു​രം റോ​ഡും ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി സ​ന്ദ​ർ​ശി​ച്ചു. വെ​സ്റ്റ് പ​ത്ത​നാ​പു​രം റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​വും സം​ര​ക്ഷ​ണ​ഭി​ത്തി​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. പ്ര​ള​യ പു​ന​ര​ധി​വാ​സ ഫ​ണ്ടി​ൽ നി​ന്നു ആ​ദ്യം പ​ത്തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ ഒ​രു കോ​ടി 60 ല​ക്ഷം രൂ​പ​യു​ടെ ചെ​ല​വ് വ​രു​മെ​ന്ന് ക​ണ്ടെ​ത്തി റി​വേ​ഴ്സ് എ​സ്റ്റി​മേ​റ്റ് സ​ർ​ക്കാ​രി​ലേ​ക്കു വാ​ർ​ഡ് അം​ഗം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​നു​മ​തി ഏ​റെ കു​റെ പൂ​ർ​ത്തി​യാ​യി വ​ന്ന​പ്പോ​ഴാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ റോ​ഡി​ന്‍റെ മ​റ്റൊ​രു ഭാ​ഗ​വും കൂ​ടി ത​ക​ർ​ന്ന​ത്. റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്‍​സ​ൾ​ട്ടിം​ഗ് ഏ​ജ​ൻ​സി ക​ഴി​ഞ്ഞ​യാ​ഴ്ച സ്ഥ​ലം പ​രി​ശോ​ധി​ച്ച​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം.
വി​വി​ധ വ​കു​പ്പു​ക​ൾ കൂ​ടി​ച്ചേ​ർ​ന്നു ന​ട​ത്തേ​ണ്ട പ​ദ്ധ​തി​യാ​യ​തി​നാ​ൽ പി​ഡ​ബ്ല്യൂ​ഡി​യും റ​വ​ന്യൂ​വും ജ​ല​വി​ഭ​വ വ​കു​പ്പും ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി സ​ന്ദ​ർ​ശ​ന​ത്തി​നു പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​എം സ​ഫ​റു​ള്ള, കെ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി മു​നീ​ർ, എം.​ടി മു​സ്ത​ഫ, യു.​ഷ​മീ​ർ എ​ന്നി​വ​രും മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു.