കാ​വി​ലുംപാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീസിനു പുതിയ കെ​ട്ടി​ടം; ഉ​ദ്ഘാ​ട​നം ബുധനാഴ്ച
Monday, September 16, 2019 12:09 AM IST
കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 10ന് ​നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​മു​ര​ളീ​ധ​ര​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
8400 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കെ​ട്ടി​ടം. ഫ​ർ​ണി​ഷിം​ഗ് ഉ​ൾ​പ്പെ​ടെ ഒ​രു കോ​ടി 80 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ടും ത​ന​ത് ഫ​ണ്ടു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​മ​ത​ല.
സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ പി. ​സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. ര​ജു​ലാ​ൽ, കെ.​ടി. സു​രേ​ഷ്, ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം, സു​പ്പി മ​ണ​ക്ക​ര, മോ​ളി, കെ.​കെ. റീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.