ഇ​രു​വ​ഞ്ഞി​യി​ൽ വീ​ണ്ടും അ​പ​ക​ടം; പു​ഴ​യി​ൽ കു​ടു​ങ്ങിയ മൂന്നുപേരെ രക്ഷിച്ചു
Monday, September 16, 2019 12:08 AM IST
തി​രു​വ​മ്പാ​ടി: പ​ത​ങ്ക​യ​ത്ത് ഒ​ഴു​ക്കി​ൽപ്പെ​ട്ട കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ആ​ശി​ഖി​നാ​യി അ​ഞ്ചാം ദി​വ​സ​വും തെര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ ഇ​രു​വ​ഞ്ഞിപ്പുഴ​യി​ൽ വീ​ണ്ടും അ​പ​ക​ടം. ആ​ന​ക്കാം​പൊ​യി​ൽ കി​ളി​ക്ക​ല്ലി​ൽ മൂ​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പു​ഴ​യി​ൽ കു​ടു​ങ്ങി.
കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​വ​ർ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പ​ത​ങ്ക​യ​ത്തെ തെര​ച്ചി​ൽ നി​ർ​ത്തി മു​ക്കം ഫ​യ​ർ​ഫോ​ഴ്സും സ​ന്ന​ദ്ധ സം​ഘ​ട​നാ പ്രവർത്തകരും എ​ത്തി​യെ​ങ്കി​ലും ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല. തുടർന്ന് അ​വ​രോ​ട് പു​ഴ​യു​ടെ മ​റു​ക​ര​യി​ൽ വ​ന​ത്തി​ലേ​ക്ക് നീ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഇവിടെ നിന്നും മൂ​ന്ന് പേ​രെ​യും ഫ​യ​ർ​ഫോ​ഴ്സ് പി​ന്നീ​ട് ര​ക്ഷ​പെ​ടു​ത്തി.