പാ​സ്പോ​ര്‍​ട്ട് : സൗ​ജ​ന്യ ക്യാ​മ്പ് ന​ട​ത്തി
Monday, September 16, 2019 12:08 AM IST
താ​മ​ര​ശേ​രി: ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​നും കോ​ഴി​ക്കോ​ട് പാ​സ്പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ദ്വി​ദി​ന പാ​സ്പോ​ര്‍​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​രു​ന്നൂ​റ്റി അ​മ്പ​തോ​ളം പേ​ര്‍​ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കി. പൂ​നൂ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് ടീം ​ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ ക്യാ​മ്പ് കോ​ഴി​ക്കോ​ട് പാ​സ്പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്രം ഓ​പ്പ​റേ​ഷ​ന്‍സ് മാ​നേ​ജ​ര്‍ കെ.​ഷി​ന്‍​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ണ​ല്‍ ഹെ​ഡ് എ​സ്.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യിരുന്നു. ജ​ന.​സെ​ക്ര​ട്ട​റി സി.​കെ.​എ. ഷ​മീ​ര്‍​ബാ​വ, എ.​മു​ഹ​മ്മ​ദ് സാ​ലി​ഹ്, ബാ​ബു കു​ടു​ക്കി​ല്‍, എ.​പി.​അ​ബ്ദു​റ​ഹി​മാ​ന്‍​കു​ട്ടി, ഇ.​എം.​അ​ബ്ദു​റ​ഹി​മാ​ന്‍, ജി​ജീ​ഷ്, കെ.​എ​സ്. ഷ​ജി​ന്‍, കെ.​കെ. ല​ത്തീ​ഫ്, സി.​പി. ജ​മാ​ല്‍, കെ.​പി. ന​സീ​മ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.