അ​ള്ളി എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ൽ പ്ര​ശ്നം; ലേ​ബ​ർ ക​മ്മീ​ഷണറുടെ ച​ർ​ച്ച​യും പ​രാ​ജ​യം
Monday, August 26, 2019 12:18 AM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ലി​ക്ക​ട്ട് അ​ള്ളി എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ൽ പ്ര​ശ്നം സം​ബ​ന്ധി​ച്ച് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ വി​ളി​ച്ചു ചേ​ർ​ത്ത ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ടു.
തി​രു​വ​ന്ത​പു​ര​ത്ത് ലേ​ബ​ർ ക​മ്മി​ഷ്ണ​റു​ടെ ആ​സ്ഥാ​ന​ത്ത് അ​ഡി​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് തോ​ട്ട​മു​ട​മ​ക​ളും തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും വ്യാ​ഴാ​ഴ്ച ച​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​രു വി​ഭാ​ഗ​വും നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു നി​ന്ന​തോ​ടെ ച​ർ​ച്ച വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു. മാ​നേ​ജ്മെ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​മ്പ​നി ഡ​യ​റ​ക്ട​ർ​മാ​രാ​യ മോ​ഹ​ൻ, അ​ജ​യ് മോ​ഹ​ൻ, മാ​നേ​ജ​ർ ബി​ല്ലി വ​ർ​ഗീ​സ് എ​ന്നി​വ​രും തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യി ഇ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മാ​ന്ത്ര വി​നോ​ദ്, പി.​എ​സ്. അ​സൈ​നാ​ർ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ എ​ഴി​ന് സൂ​ച​നാ പ​ണി​മു​ട​ക്കും എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി​യി​രു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്തി​നാ​ൽ ക​ഴി​ഞ്ഞ 19 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ മാ​നേ​ജ്മെ​ന്‍റി​ന് നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. ഇ​തി​നി​ടെ ലേ​ബ​ർ ക​മ്മീഷണ​ർ അ​നു​ര​ഞ്ജ​ന ച​ർ​ച്ച വി​ളി​ച്ചതോ​ടെ സ​മ​രം മാ​റ്റി​വ​ച്ചു.
ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ്ര​ക്ഷോ​ഭം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. മാ​നേ​ജ്മെ​ന്‍റും തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും ത​മ്മി​ൽ ടാ​പ്പിം​ഗ് ടാ​സ്ക് സം​ബ​ന്ധി​ച്ച് മൂ​ന്ന് വ​ർ​ഷം മു​മ്പ് ത​ർ​ക്കം ഉ​ട​ലെ​ടു​ക്കു​ക​യായിരുന്നു. ജി​ല്ലാ ലേ​ബ​ർ ഓ​ഫീസ​ർ മു​ത​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ വ​രെ​യു​ളവർക്കു മു​മ്പാ​കെ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ക​യും വി​ഷ​യം സം​ബ​ന്ധി​ച്ച് പ്രാ​ദേ​ശി​ക​മാ​യി ച​ർ​ച്ച ന​ട​ത്തി ര​മ്യ​ത​യി​ലെ​ത്താ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് ബ്ലോ​ക്കു​ക​ളി​ലെ ടാ​പ്പിം​ഗ് ടാ​സ്ക് 330 മ​ര​ങ്ങ​ൾ ആ​യി നി​ശ്ച​യി​ച്ച് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളും മാ​നേ​ജ്മെ​ൻ​റ് പ്ര​തി​നി​ധി​ക​ളും ധാ​ര​ണ​യി​ലെ​ത്തു​ക​യും മൂ​ന്ന് വ​ർ​ഷ​മാ​യി സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തി​ൽ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ മാ​നേ​ജ്മെ​ന്‍റ് പ്രാ​ദേ​ശി​ക ധാ​ര​ണ ലം​ഘി​ച്ച് ക​ഴി​ഞ്ഞ മാ​ർ​ച്ച് 16 മു​ത​ൽ ബ്ലോ​ക്കു​ക​ളി​ൽ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ മ​ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ധ്വാ​ന​ഭാ​രം വ​ർ​ധി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഇ​തേ തു​ട​ർ​ന്ന് അ​ഞ്ച് മാ​സ​മാ​യി തോ​ട്ട​ത്തി​ന​ക​ത്ത് തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ മു​മ്പാ​കെ ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ വേ​ത​നം ത​ട​ഞ്ഞു​വ​ച്ചും, തൊ​ഴി​ൽ നി​ഷേ​ധി​ച്ചും യു​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ വ്യാ​ജ പ​രാ​തി​ക​ളു​ണ്ടാ​ക്കി ന​ട​പ​ടി​ക​ളെ​ടു​ക്കാ​നു​ള്ള നീ​ക്ക​വും തോ​ട്ട​മു​ട​മ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​യ​തെ​ന്ന് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ദി​വ​സ വേ​ത​ന​ത്തി​ൽ ഇ​ട​ക്കാ​ലാ​ശ്വാ​സ​മാ​യി പ്ര​ഖ്യാ​പി​ച്ച 50 രൂ​പ പോ​ലും മാ​നേ​ജ്മെ​ന്‍റ് നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.