സ്വ​ർ​ണ​വ്യാ​പാ​രി​യി​ൽ നി​ന്നു 46 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി
Sunday, August 25, 2019 12:26 AM IST
വ​ട​ക​ര: സ്വ​ർ​ണ​വ്യാ​പാ​രി​യി​ൽ നി​ന്നു 46 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ വ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.
ചേ​രാ​പു​രം തീ​ക്കു​നി​യി​ൽ വ​ലി​യ​പ​റ​ന്പി​ൽ സു​ബ​നീ​ത് (26), നി​ട്ടൂ​ർ മൊ​ട്ട​ന്ത​റ കു​ഞ്ഞി​ത​യ്യു​ള്ള പ​റ​ന്പി​ൽ സ​വി​നേ​ഷ് (28) എ​ന്നി​വ​രാ​ണ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. വ​ട​ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.
ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് വ്യാ​പാ​രി​യെ സ്വ​ർ​ണം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ച്ച് 46 ല​ക്ഷം രൂ​പ ത​ട്ടി​യ​ത്.
ചോ​റോ​ട് താ​മ​സി​ക്കു​ന്ന നാ​ദാ​പു​രം വ​രി​ക്കോ​ളി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​നി​ൽ നി​ന്നാ​ണ് പ​ണം ത​ട്ടി​യ​ത്. സ്വ​ർ​ണം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തു​ക​യും ക​ഴു​ത്തി​ൽ വച്ച് കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി സം​ഘം പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. കേസിൽ ചി​ല പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.
പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ര​ണ്ടു പേ​രെ കൂ​ടി കി​ട്ടാ​നു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.