വീ​ട്ട​മ്മ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; പ്ര​തി റി​മാ​ൻ​ഡി​ൽ
Tuesday, August 20, 2019 12:20 AM IST
മു​ക്കം: വെ​സ്റ്റ് മാ​മ്പ​റ്റ​യി​ൽ പ​ട്ടാ​പ​ക​ൽ വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
പൊ​റ്റ​ശേ​രി​യി​ലെ സു​ജി​ത് അ​മ്പാ​ടി (43)യെ​യാ​ണ് താ​മ​ര​ശേ​രി കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. മ​ണാ​ശേ​രി ഗ​വ. യു​പി സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷീ​ബ ഫൈ​സ​ലി (45) നെ​യാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് സു​ജി​ത് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ​രി​ക്കു​ക​ളോ​ടെ​ഷീ​ബ ഫൈ​സ​ലി​നെ മ​ണാ​ശേ​രി കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഷീ​ബ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചുകൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി കൊ​ടു​വാ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് വെ​ട്ടു​ക​യാ​യി​രു​ന്നു. ഒ​ഴി​ഞ്ഞ് മാ​റി​യ​തി​നാ​ൽ വെ​ട്ട് കൈ​ക്കാ​ണ് കൊ​ണ്ട​ത്. വീ​ടി​ന്‍റെ പി​റ​ക് വ​ശ​ത്ത് കൂ​ടി​യാ​ണ് പ്ര​തി എ​ത്തി​യ​ത്. സം​ഭ​വ ശേ​ഷം വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ആ​ൾ​ട്ടോ കാ​റി​ന്‍റെ ചി​ല്ലും പ്ര​തി ത​ക​ർ​ത്തി​ട്ടു​ണ്ട്. തു​ട​ർ​ന്ന്
മ​ണാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​യ പ്ര​തി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് വ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.