പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ നി​യ​മ​ന ന​ട​പ​ടി ആ​രം​ഭി​ക്ക​ണമെന്ന്
Tuesday, August 20, 2019 12:20 AM IST
പേ​രാ​മ്പ്ര: പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളാ​യ​വ​രെ ഒ​ഴി​വാ​ക്കി ഉ​ട​ന്‍ നി​യ​മ​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പേ​രാ​മ്പ്ര മേ​ഖ​ല പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്സ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ര്‍​ഷ​ങ്ങ​ളാ​യി ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്ത് പ​ഠി​ച്ച് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട നി​ര​പ​രാ​ധി​ക​ളാ​യ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ക്ക് നി​യ​മ​നം ന​ല്‍​കാ​ന്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​ക​ണം. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി, പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. സൂ​ര​ജ്, കെ.​എം. രാ​ഹു​ല്‍, ബി​ബി​ന്‍ ലാ​ല്‍, ഗോ​കു​ല്‍, അ​ബി​ന്‍ ലാ​ല്‍, ഹി​ര​ണ്‍ ബാ​ല്‍ എന്നിവർ പ്രസംഗിച്ചു.