യൂ​ത്ത് ക്ല​ബ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, August 20, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: യു​വ​ജ​ന​ക്ഷേ​മ കാ​യി​ക മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന യൂ​ത്ത് ക്ല​ബു​ക​ള്‍​ക്കു​ള്ള നെ​ഹ്റു യു​വ​കേ​ന്ദ്ര അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​രോ​ഗ്യം, പ​രി​സ്ഥി​തി, ശു​ചി​ത്വം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍ പ​രി​ശീ​ല​നം, ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ ദി​നാ​ച​ര​ണ​ങ്ങ​ള്‍, സാ​മൂ​ഹ്യ അ​വ​ബോ​ധ ക്ലാ​സു​ക​ളു​ടെ സം​ഘാ​ട​നം, പൊ​തു​മു​ത​ല്‍ നി​ര്‍​മ്മാ​ണ​വും സം​ര​ക്ഷ​ണ​വും ക​ലാ സാം​സ്കാ​രി​ക കാ​യി​ക സാ​ഹ​സി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​വി​ധ ജി​ല്ല, സം​സ്ഥാ​ന ത​ല പ​രി​പാ​ടി​ക​ളി​ലെ പ​ങ്കാ​ളി​ത്തം, ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ 2018 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 2019 മാ​ര്‍​ച്ച് 31 വ​രെ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യ സ​മി​തി അ​വാ​ര്‍​ഡ് ന​ല്‍​കു​ക.
25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് ജി​ല്ലാ​ത​ല അ​വാ​ര്‍​ഡ്, സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യും ദേ​ശീ​യ ത​ല​ത്തി​ല്‍ അ​ഞ്ച് ല​ക്ഷം, മൂ​ന്ന് ല​ക്ഷം, ര​ണ്ട് ല​ക്ഷം എ​ന്ന ക്ര​മ​ത്തി​ല്‍ മൂ​ന്ന് അ​വാ​ര്‍​ഡു​ക​ളു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ച​വ​ര്‍ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ഫോ​ട്ടോ, വീ​ഡി​യോ, പ​ത്ര ക​ട്ടിം​ഗു​ക​ള്‍, ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ള്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റ് ഓ​ഡി​റ്റ് ചെ​യ്ത​ത് സ​ഹി​തം വേ​ണം അ​പേ​ക്ഷി​ക്കാ​ന്‍.
അ​പേ​ക്ഷ​ക​ള്‍ 31 ന​കം ജി​ല്ലാ യൂ​ത്ത് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍, നെ​ഹ്റു യു​വ കേ​ന്ദ്ര, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കോ​ഴി​ക്കോ​ട് എ​ന്ന വി​ലാ​സ​ത്തി​ന്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍: 0495-2371891.