ക​യ​ര്‍ മേ​ഖ​ല​യി​ല്‍ ര​ണ്ട് കോ​ടി 40 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം, തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പു​തി​യ റാ​ട്ട​ക​ള്‍ ന​ല്‍​കും
Tuesday, August 20, 2019 12:19 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ക​യ​ര്‍ ഉ​ത്പാ​ദ​ന​ത്തി​ന് തൊ​ഴി​ലാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക് റാ​ട്ട​ക​ള്‍ ക​ന​ത്ത മ​ഴ​യി​ല്‍ കേ​ടു​വ​ന്ന​തി​നാ​ല്‍ പ​ക​രം പു​തി​യ റാ​ട്ട​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ക​യ​ര്‍ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന ക​യ​ര്‍ മെ​ഷീ​ന​റി മാ​നു​ഫാ​ക്ച്ച​റിം​ഗ് ക​മ്പ​നി മു​ഖാ​ന്ത​രം ന​ല്‍​കി​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ റി​പ്പ​യ​ര്‍ ചെ​യ്യാനു​ള​ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.
ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​യ​ര്‍ മേ​ഖ​ല​യ്ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ജി​ല്ല​യി​ലെ 58 ക​യ​ര്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ 43 എ​ണ്ണ​ത്തി​ലും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ട്. ഇ​തി​ല്‍ ഏ​റ്റ​വും കൂ​ടൂ​ത​ല്‍ നാ​ശം വ​ന്നി​ട്ടു​ള്ള​ത് ഒ​ള​വ​ണ്ണ, ഫ​റോ​ക്ക്, ന​ല്ല​ളം, പെ​രു​മ​ണ്ണ, കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സം​ഘ​ങ്ങ​ള്‍​ക്കാ​ണ്.
ഫ​റോ​ക്ക്, ഇ​രി​ങ്ങ​ല്ലൂ​ര്‍, ഒ​ടു​മ്പ്ര ക​യ​ര്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ച​കി​രി​മി​ല്ലു​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും വെ​ള​ള​ത്തി​ല്‍ മു​ങ്ങി. വെ​ള​ള​ത്തി​ല്‍ മു​ങ്ങി​യ മ​റ്റു സം​ഘ​ങ്ങ​ളി​ലെ വി​ല്ലോ​യിം​ഗ് മെ​ഷീ​നു​ക​ള്‍, ഇ​ല​ക്‌​ട്രോ​ണി​ക് റാ​ട്ട​ക​ള്‍ എ​ന്നി​വ​യും ന​ശി​ച്ചി​ട്ടു​ണ്ട്. അ​തു​പോ​ലെ വീ​ടു​ക​ളി​ല്‍ നി​ന്ന് ക​യ​ര്‍ ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി ക​യ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കി​യ 170 ഇ​ല​ക്‌​ട്രോ​ണി​ക്ക് റാ​ട്ട​ക​ളും വെ​ള​ള​ത്തി​ല്‍ മു​ങ്ങി​കേ​ടു​വ​ന്നി​ട്ടു​ണ്ട്.
മി​ക്ക സം​ഘ​ങ്ങ​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ള്‍ ക​ന​ത്ത മ​ഴ​യേ​യും വെ​ള്ള​പ്പൊ​ക്ക​ത്തേ​യും തു​ട​ര്‍​ന്ന് ചു​മ​രു​ക​ള്‍​ക്ക് വി​ള്ള​ല്‍ വീ​ണും, ത​റ താ​ഴ്ന്ന്‌​പോ​യും മേ​ല്‍​ക്കൂ​ര ച​രി​ഞ്ഞു​വീ​ണും താ​ത്കാ​ലി​ക ഷെ​ഡു​ക​ള്‍ കാ​റ്റി​ല്‍​പ​റ​ന്നു​പോ​യും ന​ഷ്ടം വ​ന്നു.
വെ​ള്ളം ക​യ​റി​യ സം​ഘ​ങ്ങ​ളി​ല്‍ ‍ വ​യ​റിം​ഗും താ​റു​മാ​റാ​യി. വെ​ള്ളം ക​യ​റി​യ സം​ഘ​ങ്ങ​ളി​ല്‍ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന ച​കി​രി​നാ​രും ക​യ​റും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി​ട്ടു​ണ്ട്.
കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് 144 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​വും 73 ല​ക്ഷം രൂ​പ​യു​ടെ യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ കേ​ടു​വ​ന്ന​തും 23 ല​ക്ഷം രൂ​പ​യു​ടെ ഉ​ത്പന്ന​ങ്ങ​ള്‍ ന​ശി​ച്ചു പോ​യ​തു​മാ​യി ആ​കെ ര​ണ്ട് കോ​ടി 40 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ജി​ല്ല​യി​ലു​ണ്ടാ​യി. ഇ​തു​കൂ​ടാ​തെ 53 സം​ഘ​ങ്ങ​ളി​ലെ 1538 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​കെ 9706 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ന​ഷ്ട​മാ​യി​ട്ടു​ള്ള​ത്.