പ​ക്ഷി​ക​ൾ​ക്ക് കൂ​ടൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, August 20, 2019 12:19 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ കി​ളി​ക്കൂ​ടൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. വി​ദ്യാ​ല​യാ​ങ്ക​ണ​ത്തി​ൽ രാ​രീ​രം പെ​ഡ​ഗോ​ജി​ക് പാ​ർ​ക്കി​ലാ​ണ് കൂ​ട് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ൽ പ്ര​കൃ​തി സ്നേ​ഹം പ​ക്ഷി പ​രി​പാ​ല​നം എ​ന്നീ മൂ​ല്യ​ങ്ങ​ൾ ല​ക്ഷ്യം വച്ചാ​ണ് കൂ​ടു​ക​ൽ സ്ഥാ​പി​ച്ച​ത്.
35,000 രൂ​പ ചെ​ല​വ് വ​രു​ന്ന കൂ​ട് സ്കൂ​ൾ പി​ടി​എ അം​ഗ​വും പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​യു​മാ​യ ടോം ​ജോ​ർ​ജ് ഗ​ണ​പ​തി​പ്ലാ​ക്ക​ലാ​ണ് സ്കൂ​ളി​നാ​യി ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ഡ്‌​വി​ൻ ബി​നോ​യ്, എ​ബെ​ൽ ബി​നോ​യ്‌ എ​ന്നി​വ​ർ പ​ക്ഷി​ക​ളെ സം​ഭാ​വ​ന ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ​സി ത​ങ്ക​ച്ച​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. റോ​ക്ക​ച്ച​ൻ, ജോ​ർ​ജ് പൈ​ക​യി​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റ​ബർ​മ​ര​ങ്ങ​ൾ
ന​ശി​പ്പി​ച്ച നിലയിൽ

കൂ​രാ​ച്ചു​ണ്ട്: സാ​മൂ​ഹി​ക വി​രു​ദ്ധ​ർ റ​ബർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചു. കൂ​രാ​ച്ചു​ണ്ട് ര​ണ്ടാം വാ​ർ​ഡ്‌ കാ​ള​ങ്ങാ​ലി നാ​ലു​സെ​ന്‍റ് കോ​ള​നി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ൻ ചെ​മ്പോ​ട്ടി​ക്ക​ൽ ജോ​സി​ന്‍റെ തോ​ട്ട​ത്തി​ലെ ഒ​ൻ​പ​ത് മ​ര​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്.
മ​ര​ങ്ങ​ളു​ടെ തൊ​ലി ചെ​ത്തി ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. കൂ​രാ​ച്ചു​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.