പ​ന്നി​ക്കോ​ട്ടൂ​ർ പാ​ല​ത്തി​നു അ​പ്രോ​ച്ച് റോ​ഡി​ല്ല
Tuesday, August 20, 2019 12:17 AM IST
പേ​രാ​മ്പ്ര: ര​ണ്ടു​വ​ർ​ഷം മു​മ്പ് പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ല​ത്തി​നു അ​പ്രോ​ച്ച് റോ​ഡ് പ​ണി​യാ​ൻ ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ​ന്നി​ക്കോ​ട്ടൂ​ർ-​ചെ​മ്പ​നോ​ട റോ​ഡി​ന്‍റെ ഭാ​ഗ​മാ​യാ​ണു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി ആ​യി​രു​ന്ന​പ്പോ​ൾ ഫ​ണ്ട​നു​വ​ദി​ച്ചു യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ത്.
കോ​ള​നി ഭാ​ഗ​ത്ത് റോ​ഡു​ണ്ടെ​ങ്കി​ലും മ​റു​ക​രെ ചെ​മ്പ​നോ​ട- താ​മ​ര​മു​ക്ക് വ​രെ പാ​ത ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ല. പാ​ല​ത്തി​ന​ടു​ത്ത് 60 മീ​റ്റ​ർ ക​ട​ന്ത​റ പു​ഴ​യോ​ര ഭാ​ഗം ഉ​യ​ർത്തി ബ​ല​പ്പെ​ടു​ത്ത​ണം.
പ്ര​ള​യ​മു​ണ്ടാ​കു​മ്പോ​ൾ ഈ ​ഭാ​ഗം മു​ങ്ങു​ം. ഓ​നി​പ്പു​ഴ പാ​ലം മു​ങ്ങു​ന്ന​തി​നാ​ൽ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്നു​ള്ള യാ​ത്ര മാ​ർ​ഗ​വും ത​ട​സ​പ്പെ​ടും. ​റൂ​ട്ടി​ൽ വ​ന്യ​മൃ​ഗ​ശ​ല്യ​വു​മു​ണ്ട്. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​യാ​ണു ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള കൂ​വ​പ്പൊ​യി​ൽ - പ​ന്നി​ക്കോ​ട്ടൂ​ർ കോ​ള​നി - ചെ​മ്പ​നോ​ട റോ​ഡ്. അ​പ്രോ​ച്ച് റോ​ഡ് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യു​ഡി​എ​ഫ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ. ജോ​സ് കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.