സ​ഹാ​യ​ഹസ്തവുമായി ച​ക്കി​ട്ട​പാ​റ​യി​ലെ കോ​ൺ​ഗ്ര​സ് പ്രവർത്തകർ
Monday, August 19, 2019 12:20 AM IST
പേ​രാ​മ്പ്ര: പ്ര​ള​യ​ത്തി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞു കൂ​ടി​യ വീ​ടു​ക​ൾ ശു​ചി​യാ​ക്കാ​ൻ ച​ക്കി​ട്ട​പാ​റ​യി​ലെ 25 കോ​ൺ​ഗ്ര​സ് പ്രവർത്തകർ വയനാട്ടിലെത്തി.
പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, യൂ​ത്തു​കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​റ​വ​ട്ട​ത്ത് രാ​ജേ​ഷ്, ഐ​എ​ൻ​ടി​യു​സി നേ​താ​വ് ഗി​രീ​ഷ് കോ​മ​ച്ചം ക​ണ്ടി, ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ, ബാ​ബു കൂ​ന​ന്ത​ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു സം​ഘം സ​ർ​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി പു​റ​പ്പെ​ട്ട​ത്.
ക​ൽ​പ്പ​റ്റ മു​ണ്ടൂ​രി​ൽ ഇവ​ർ സേ​വ​ന​മാ​രം​ഭി​ച്ചു. കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് മു​ള്ള​ൻ കു​ഴി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

വീ​ടൊഴികെ എല്ലാം നഷ്‌ടപ്പെട്ട്
ഉ​മ്മ​യ്യ

മു​ക്കം: വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന് നശിച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ നോ​ക്കി നെടുവീർപ്പിടുക​യാ​ണ് കൊ​ടി​യ​ത്തൂ​ർ താ​ഴ​ത്തു കാ​രാ​ട്ട് ഉ​മ്മ​യ്യ. ഒ​റ്റ​യ്ക്കു ക​ഴി​യു​ന്ന പ്രാ​യം 67 പി​ന്നി​ട്ട വി​ധ​വ​യാ​ണി​വ​ർ.
"വെ​ള്ളം കോ​ലാ​യി​ലെ​ത്തി​യ​പ്പോഴാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. നാ​ല​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​ന്ന​പ്പൊ ക​ട്ടി​ൽ, ബെ​ഡ്‌, ക​സേ​ര തു​ട​ങ്ങി​യ​വ​യെ​ല്ലാം തീ​ർ​ത്തും പോ​യി. അ​ടു​ക്ക​ള സാ​ധ​ന​ങ്ങ​ളൊ​ക്കെ കേ​ടു​വ​ന്നു. ഒ​ന്നും ബാ​ക്കി​യി​ല്ല. വീ​ട് മാ​ത്ര​മു​ണ്ട്. അ​തും ചു​വ​രൊ​ക്കെ കേ​ടു​വ​ന്നു. ഇ​നി എ​ന്താ ചെ​യ്യും?.- ഉ​മ്മ​യ്യ സ​ങ്ക​ട​പ്പെ​ട്ടു.
സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​ണ് വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യ​ത്. അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും സ​ഹാ​യി​ച്ചു. അ​തി​നാ​ൽ അ​ന്തി​യു​റ​ങ്ങാ​നി​ട​മു​ണ്ട്. പ​ക്ഷേ, ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നു​ള്ള പാ​ത്ര​ം പോ​ലും പു​തി​യ​തു വാ​ങ്ങ​ണം. ഇ​താ​ണു നി​ർ​ധ​ന​യാ​യ ഉ​മ്മ​യ്യ​യെ കു​ഴ​ക്കു​ന്ന​ത്.