മലയോരമേഖലയിൽ കളക്ടറുടെ സന്ദർശനം
Monday, August 19, 2019 12:20 AM IST
താ​മ​ര​ശേ​രി: പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും പു​ന​ര്‍​നി​ര്‍​മ്മാ​ണ​ത്തി​ന് ഉടൻ ന​ട​പ​ടി​‍ സ്വീ​ക​രി​ക്കു​മെ​ന്നും പൂ​ര്‍​ണ​മാ​യും വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് കൈ​മാ​റ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ എസ്. സാം​ബ​ശി​വ​റാ​വു .
മ​ല​യോ​ര​ത്തെ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദ​ഹം. ത​ക​ര്‍​ന്ന പോ​ത്തു​ണ്ടി പാ​ലം, ചി​പ്പി​ലി​ത്തേ​ട് തു​ഷാ​ര​ഗി​രി റോ​ഡ്, മ​രു​തി​ലാ​വ് ചി​പ്പി​ലി​ത്തോ​ട് റോ​ഡ്, നാ​ലാം വ​ള​വ് മു​പ്പ​ത്തേ​ക്ര റോ​ഡ് എന്നിവി ടങ്ങളിലും വീ​ട് ത​ക​ര്‍​ന്ന ചി​പ്പി​ലി​ത്തോ​ട് ക​ദീ​ജ, മു​പ്പ​ത്തേ​ക്ര ദേ​വി എ​ന്നി​വ​രെയും കള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ്, ത​ഹ​സി​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍.​എം. റ​സാ​ഖ്, മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ജോ​ണ്‍ എ​ന്നി​വ​ർ ക​ളക്ട​റോ​ടൊ​പ്പു​മ​ണ്ടാ​യി​രു​ന്നു.