ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം സമാഹരിക്കാ​ൻ വി​ദ്യാ​ർ​ഥി​കളുടെ പാ​യ​സ വി​ൽ​പ്പ​ന
Monday, August 19, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം സമാഹരിക്കാൻ ഹി​മാ​യ​ത്തു​ൽ ഇ​സ്‌​ലാം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ "ക​സ്റ്റം​സ് കേ​ഡ​റ്റ് കോ​റി​ന്‍റെ ‌നേ​തൃ​ത്വ​ത്തി​ൽ പാ​യ​സ വി​ൽ​പ്പ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട് ബീ​ച്ച് ഓ​പ്പ​ൺ സ്റ്റേ​ജ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹെഡ്മാ​സ്റ്റ​ർ വി.​കെ. ഫൈ​സ​ൽ, മാ​നേ​ജ​ർ കെ. ​ഹ​സ്സ​ൻ കോ​യ, ക​സ്റ്റം​സ് സൂ​പ്ര​ണ്ട് സി.​ജെ. തോ​മ​സ്, ക​സ്റ്റം​സ് കേ​ഡ​റ്റ് കോ​ർ കോ​-ഓർഡി​നേ​റ്റ​ർ എം.​പി. ഷാ​ന​വാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ലീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.