വട്ടിപ്പന ക്വ​ാറി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Monday, August 19, 2019 12:20 AM IST
കു​റ്റ്യാ​ടി: ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷണിയുയർത്തുന്ന വ​ട്ടി​പ്പ​ന മ​ല​യോ​ര​ത്തെ ക​രി​ങ്ക​ൽ ക്വാ​റിയുടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മുന്നയിച്ച് കാ​വി​ലും​പാ​റ മ​ല സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വാ​റി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ അ​ശോ​ക്സ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​കാ​ശ് ചീ​ത്ത​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. റ​നീ​ഷ്, ഷൗ​ക്ക​ത്ത​ലി ഏ​ര​ത്ത്, സു​നി​ൽ, അ​ഷ​റ​ഫ്, പ്രി​യേ​ഷ്, പി. ​പ്ര​ണ​വ്, അ​നി​ൽ നാ​ളോ​ങ്ക​ണ്ടി, ജ​സ്റ്റി​ൻ സാ​ബു എന്നിവർ പ്ര​സം​ഗി​ച്ചു.