രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി, ന​ട​പ​ടി​ക​ള്‍ കു​റ്റ​മ​റ്റ​രീ​തി​യി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
Monday, August 19, 2019 12:19 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യ പ​തി​നാ​യി​രം രൂ​പ​വി​ത​ര​ണ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ദു​രി​ത ബാ​ധി​ത​രു​ടെ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ളും ആ​ധാ​ര്‍​കാ​ര്‍​ഡും ബാ​ങ്ക് പാ​സ് ബു​ക്കും സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ഇ​തി​നാ​യി അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ത്തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കു​റ്റ​മ​റ്റ ലി​സ്റ്റ് ത​യ്യാ​റാ​ക്കാ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​ക​ഴി​ഞ്ഞു. വീ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും അ​ര്‍​ഹ​രെ ക​ണ്ടെ​ത്തു​ക.
ക​ഴി​ഞ്ഞ വ​ര്‍​ഷം അ​നു​വ​ദി​ച്ച പ​തി​നാ​യി​രം രൂ​പ വി​ത​ര​ണ​ത്തി​ല്‍ അ​ന​ര്‍​ഹ​ര്‍ ക​ട​ന്നു​കൂ​ടി​യ​താ​യി നി​ര​വ​ധി പ​രാ​തി​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ദ്യം ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കും. തു​ട​ര്‍​ന്ന് അ​ത​ത് വാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ക. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യും വീ​ട് വി​ട്ടു​പോ​കു​ക​യും ചെ​യ്ത ഭൂ​രി​ഭാ​ഗം പേ​രും ഇ​ത്ത​വ​ണ​യും സ​മാ​ന അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ലി​സ്റ്റ് നി​ല​വി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലു​ണ്ട്.
അ​തേ​സ​മ​യം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നേ​ക്കാ​ള്‍ എ​ത്ര​യോ ഇ​ര​ട്ടി ആ​ളു​ക​ളു​ടെ കി​ണ​ര്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ പ​റ​യു​ന്ന​ത്. ഇ​വ​ര്‍​ക്ക് എ​തു​വി​ധ​ത്തി​ല്‍ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന​കാ​ര്യം പി​ന്നീ​ട് തീ​രു​മാ​നി​ക്കും. സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ത​ന്നെ കി​ണ​ര്‍ വെ​ള്ളം മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് വ​റ്റി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
ക​ഴി​ഞ്ഞ ത​വ​ണ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ള്‍ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തു​മൂ​ലം പ​ല​ര്‍​ക്കും ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു. ഇ​ത്ത​വ​ണ അ​ത് പ​രി​ഹ​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പു​ഴ​യ്ക്ക് സ​മീ​പ​ങ്ങ​ളി​ലാ​യി താ​മ​സി​ച്ച​വ​രു​ടെ വീ​ടു​ക​ള്‍​ക്കാ​ണ് എ​റ്റ​വും കൂ​ടു​ത​ല്‍ ന​ഷ്ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കോ​ഴി​ക്കോ​ട് ചാ​ലി​യാ​ര്‍ , മാ​മ്പു​ഴ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ച്ച​വ​രു​ടെ വീ​ടു​ക​ള്‍ മി​ക്ക​തും വെ​ള്ള​ത്തി​ലാ​യി​രു​ന്നു.
നി​ല​മ്പൂ​ര്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ല​വെ​ള്ളം പു​ഴ​യി​ലൂ​ടെ കു​ത്തി​യൊ​ലി​ച്ചാ​ണ് വെ​ള്ളം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി മ​ല​വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​തോ​ടെ വീ​ടു​ക​ള്‍ താ​മ​സ​യോ​ഗ്യ​മാ​ക്കാ​ന്‍ പ​ല​ര്‍​ക്കും ഏ​റെ ക​ഷ്ട​പ്പെ​ടേ​ണ്ടി​വ​ന്നു. വീ​ട്‌​വൃ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള കി​റ്റു​ക​ള്‍ മി​ക്ക​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന പ​രാ​തി​യും ഉ​ണ്ട്.