കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ര്‍​ന്നു
Monday, August 19, 2019 12:19 AM IST
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വ​ാര്‍​ഡി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് പൂ​ര്‍​ണ്ണ​മാ​യും ത​ക​ര്‍​ന്നു. നി​ര​വ​ധി രോ​ഗി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര ചെ​യ്യു​ന്ന റോ​ഡാണി​ത്. റോ​ഡി​ന്‍റെ ശോ​ച്യാവസ്ഥ കാ​ര​ണം ഓ​ട്ടോറിക്ഷ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​രു വാ​ഹ​ന​വും ക​ട​ന്നു പോ​വു​ന്നി​ല്ല. വാ​ര്‍​ഡി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള റോ​ഡാ​ണി​തെ​ങ്കി​ലും ഇതിന്‍റെ പ​ണി പൂ​ര്‍​ത്തി​ക​രി​ച്ചി​ട്ടു​മി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം കു​റ​ച്ചു ഭാ​ഗത്തു മാ​ത്ര​മാ​ണ് പ​ണി തു​ട​ങ്ങി വച്ച​ത്. ​റോ​ഡ് പണി പൂർത്തിയാക്കാൻ പ്ര​ദേ​ശ​വാ​സി​ക​ളും ജ​ന​കീ​യ ക​മ്മി​റ്റി​ക​ളും നി​ര​വ​ധി ത​വ​ണ ആ​വ​ശ്യപ്പെട്ടിരുന്നു.
എന്നാൽ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ലോ​ക​്സ​ഭ തെരഞ്ഞെടുപ്പ്‍ ക​ഴി​ഞ്ഞ ഉ​ട​നെ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കും എ​ന്നു ഉ​റ​പ്പ് ന​ല്‍​കി​യ​താ​ണ്. എ​ന്നാ​ല്‍ ഇതും നടപ്പായില്ലെന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.